ആലപ്പുഴ നഗരസഭ ബീച്ച് വാർഡിൽ ഇ എസ് ഐ വാടയ്ക്കൽ റോഡിന് കിഴക്ക് വശം, റെയിൽവേ ക്ളിനിഗ് സ്റ്റേഷന് സമീപം ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയതുമായ പ്ളാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചിരുന്നു. ഇത് മൂലം ഏറെ ദുരിതത്തിലായിരുന്നു പ്രദേശവാസികൾ.
നിരവധി ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് സാക്രമിക രോഗങ്ങൾ പരത്തുന്ന തരത്തിൽ മാലിന്യം കുമിഞ്ഞു കൂടി കിടന്നിരുന്നത്. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴിയിലാണ് മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ ഉണ്ടായിരുന്നത്. മാത്രമല്ല മാലിന്യ കൂമ്പരങ്ങൾക്കിടുത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടിയിരുന്നു.
നേരത്തെ നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായിരുന്നില്ല. ജനപക്ഷം ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാകും തരത്തിൽ വാർത്ത ചൈയ്തതോടെ
ശക്തമായ പ്രതിഷേധം ഉണ്ടാവുകയും, പൊതു പ്രവർത്തകർ പരാതിയുമായി രംഗത്ത് വരികയും ചെയ്തതോടെയാണ് ഇപ്പോൾ മാലിന്യം നീക്കം ചെയ്യപ്പെട്ടത്.
No comments
Post a Comment