നിയമത്തിനുള്ളില്‍ നിന്ന് വിമർശനമുന്നയിക്കാൻ പൗരന് സ്വതന്ത്രമുണ്ട്. അത്തരം വിമർശനങ്ങള്‍ക്ക് ക്രിമിനല്‍ കേസെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സൂക്ഷിച്ച് വേണമെന്നതാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം കാസർകോട് സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. കലാപ ആഹ്വാനത്തിനും, ദുരന്തനിവാരണ നിയമ ലംഘനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയത്.
ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ തുടർനടപടികള്‍ റദ്ദാക്കി. ജനാധിപത്യത്തില്‍ ന്യായമായ വിമർശനം ഉന്നയിക്കാനും വിയോജിക്കാനും അവകാശമുണ്ട്. വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ ചൂണ്ടിക്കാട്ടി.
No comments
Post a Comment