വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഡോക്ടറായ യുവതിയുടെ പരാതിയിലാണ് വേടനെതിരേ കഴിഞ്ഞദിവസം തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആരാധിക എന്ന നിലയിലാണ് പരാതിക്കാരിയെ പരിചയം. പിന്നീട് വലിയ അടുപ്പമായി മാറിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. വിവഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ല. തന്നെ കുടുക്കുമെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും വേടൻ ഹർജിയില്‍ ആരോപിച്ചു.
'വിവാഹ വാഗ്ദാനം നല്‍കുകയും പിന്നീട് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമ്ബോള്‍, പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് പരാതി നല്‍കുന്ന രീതി ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. ഹർജിക്കാരനും പരാതിക്കാരിയും പ്രായപൂർത്തിയായവരും വിദ്യാസമ്ബന്നരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരുമാണ്', ഹർജിയില്‍ പറയുന്നു.
സെലിബ്രിറ്റിയും മുമ്ബ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കലാകാരനുമാണ് വേടൻ. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ വേടൻ തയ്യാറാണ്. അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. കേസിന്റെ എഫ്‌ഐആറോ മറ്റുരേഖകളോ പോലീസ് നല്‍കിയിട്ടില്ല. അതിനാല്‍ മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം ഇവ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയില്‍ പറയുന്നു.
No comments
Post a Comment