BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

എന്തിനാണ് ബഹിരാകാശ പേടകങ്ങള്‍ വെള്ളത്തില്‍ ഇറക്കുന്നത് ?

ബഹിരാകാശ പേടകങ്ങള്‍ എന്തിനാണ് വെള്ളത്തില്‍ ഇറക്കുന്നത് ? ഒമ്ബത് മാസത്തെ ദൗത്യം പൂർത്തിയാക്കി നാസയുടെ ബഹിരാകാശ യാത്രികരായ ബുച്ച്‌ വില്‍മോറും സുനിത വില്യംസും ഭൂമിയിലെത്തിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗുളില്‍ സെർച്ച്‌ ചെയ്തിരിക്കുന്നത് പേടകങ്ങള്‍ എന്തിനാണ് വെള്ളത്തില്‍ ഇറക്കുന്നത് എന്നാണ്… ?

സാധാരണയായി യാത്രികരെയുംകൊണ്ട് തിരിച്ചെത്തുന്ന ബഹിരാകാശ പേടകം സമുദ്രത്തിലിറക്കുന്ന രീതിയാണ് നാസ പിന്തുടരുന്നത്. വെള്ളത്തിന്റെ കുറഞ്ഞ സാന്ദ്രതയും ഭാരമുള്ള വസ്തുപതിക്കുമ്ബോള്‍ ഒഴുകിമാറുന്ന സ്വഭാവവും അപകടം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഭൂമിയുടെ 71% ജലമായതിനാല്‍ ലാൻഡിംഗിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള സാധ്യതയും കൂടുതലാണ്.

ഇതിന് പുറമേ വെള്ളത്തില്‍ ഇറങ്ങാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ താരതമ്യേന ലളിതവും ചെലവ് കുറഞ്ഞതുമാണ്. കരയില്‍ ഇറങ്ങുമ്ബോള്‍ ഉണ്ടാകാവുന്ന കേടുപാടുകള്‍ ഒഴിവാക്കാൻ വെള്ളത്തിലെ ലാൻഡിംഗ് സഹായിക്കുന്നു. ചില ബഹിരാകാശ ദൗത്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് തന്നെ വെള്ളത്തില്‍ ഇറങ്ങുന്ന രീതിയിലാണ്. ഉദാഹരണത്തിന്, നാസയുടെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ . അതുപോലെ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്ന ബഹിരാകാശ പേടകങ്ങളുടെ വേഗത കുറയ്ക്കുന്നതിന് വെള്ളത്തിലിറങ്ങുന്നത് സഹായിക്കുന്നു.

ബഹിരാകാശ പേടകം തിരിച്ചെത്തുമ്ബോള്‍ അതിന്റെ വേഗത വളരെ കൂടുതലായിരിക്കും. ഈ വേഗത കുറയ്ക്കാൻ പാരച്യൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, കരയില്‍ ഇറങ്ങുമ്ബോള്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. എന്നാല്‍ വെള്ളത്തിലിറങ്ങുന്നത് കൂടുതല്‍ സുരക്ഷിതമാണ്. കരയില്‍ ഇറങ്ങുമ്ബോള്‍, ലാൻഡിംഗ് സൈറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. എന്നാല്‍ കടലില്‍ ഇറങ്ങുമ്ബോള്‍, കപ്പലുകള്‍ ഉപയോഗിച്ച്‌ പേടകത്തെ വീണ്ടെടുക്കാൻ സാധിക്കും .