BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

മുന്നോട്ടുയര്‍ന്ന് വിപണി: 900 പോയിന്‍റിലധികം ഉയര്‍ന്ന് സെൻസെക്സ്, 24,800 കടന്ന് നിഫ്റ്റി 50; രൂപയും നേട്ടത്തില്‍

യു എസ് സമ്ബദ്‌വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഡോളറിന്റെ മൂല്യത്തകർച്ച, മാർച്ച്‌ പാദത്തിലെ സമ്മിശ്ര വരുമാനം എന്നിവയില്‍ തട്ടി കാലുറക്കാതെ നിന്നിരുന്ന ഇന്ത്യൻ വിപണിക്ക് മുന്നേറ്റം.

ഇന്നലെ 600 പോയിന്റിലധികം ഇടിഞ്ഞതിന് ശേഷം, 900 പോയിന്റിലധികം ഉയർന്ന് ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സ്. എൻ‌എസ്‌ഇ സൂചികയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി 24,900 ലെവല്‍ തിരിച്ചുപിടിച്ചു.

എഫ്‌എംസിജി, ഐടി മേഖലകളുടെ മുന്നേറ്റത്തിലാണു വിപണിയുടെ ഉയർച്ച കണ്ടത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നേട്ടത്തിലാണ്. കൊച്ചിൻ ഷിപ് യാർഡ് രണ്ടു ശതമാനത്തോളം ഉയർന്നു. ഇന്നലെ ഇരുപത് ശതമാനം വരെ ഉയർന്ന ജി ആർ എസ് സി ഇന്ന് 3% കയറിയതോടെ ഓഹരി റെക്കോർഡ് നിലവാരത്തിലായി. നാവിക സേനയുമായി 25000 കോടിയുടെ പ്രതിരോധ കരാറിന് ധാരണയായതോടെയാണ് കമ്ബനിയുടെ ഓഹരി കുതിച്ചുയർന്നത്.
വിപണിയുടെ നേട്ടത്തിന് പിന്നിലെ മറ്റൊരു ഘടകം യുഎസ് ഡോളറിന്‍റെ മൂല്യമിടിഞ്ഞതാണ്. ഈ ആഴ്ച ഡോളർ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഡോളർ ദുർബലമാകുന്നത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് കൂടുതല്‍ വിദേശ മൂലധന ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ അവസരത്തില്‍ രൂപ നേട്ടത്തിലാണ്. ഡോളറിന് മൂന്നു പൈസ താഴ്ന്ന് 85.97 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 85.80 രൂപയായി താഴ്ന്നു.

ഐടി ഓഹരികളില്‍ ഇൻഫോസിസ്, ടിസിഎസ്, കോഫോർജ്, വിപ്രോ, ഓറാക്കിള്‍ ഫിനാൻഷ്യല്‍, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം, സെൻസെക്സ് 30 യില്‍ നിന്ന് നെസ്‌ലെ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയെ ഒഴിവാക്കി പകരം ട്രെൻ്റിനെയും ഭാരത് ഇലക്‌ട്രോണിക്സിനെയും ഉള്‍പ്പെടുത്തും. ജൂണ്‍ 20നാവും ഇത് നടപ്പിലാക്കുക എന്നാണ് റിപ്പോർട്ടുകള്‍.

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള കേന്ദ്ര സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജൂണ്‍ രണ്ട് വരെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച്‌ രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി)യില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂണ്‍ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 12നുള്ളില്‍ ഇ മെയിലില്‍ സ്ഥിരീകരണം നല്‍കണം. ജൂണ്‍ 16 മുതല്‍ 18 വരെ ആദ്യ ഘട്ട പ്രവേശനം നടക്കും. ജൂലൈ രണ്ട് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.

പ്രോഗ്രാമുകള്‍:

എം.എ. എക്കണോമിക്സ്, എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി, എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. മലയാളം, എം.എ. കന്നഡ, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു., എം.എഡ്., എം.എസ്.സി. സുവോളജി, എം.എസ്.സി. ബയോകെമിസ്ട്രി, എം.എസ്.സി. കെമിസ്ട്രി, എം.എസ്.സി. കമ്ബയൂട്ടര്‍ സയന്‍സ്, എം.എസ്.സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, എം.എസ്.സി. ജീനോമിക് സയന്‍സ്, എം.എസ്.സി. ജിയോളജി, എം.എസ്.സി. മാത്തമാറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. യോഗ തെറാപ്പി, എല്‍.എല്‍.എം., മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ബി.എ. – ജനറല്‍ മാനേജ്മെന്റ്, എം.ബി.എ. – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്, എം.കോം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.

കോവിഡ്: സ്വയം പ്രതിരോധം പ്രധാനം; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം: മന്ത്രി വീണാ ജോര്‍ജ്

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎൻ 1 വകഭേദങ്ങളായ എല്‍എഫ് 7, എൻബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടക്കിടെ സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച്‌ ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്ബോള്‍ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നല്‍കി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോള്‍ പാലിച്ച്‌ കണ്‍ട്രോള്‍ റൂം പ്രവർത്തനങ്ങള്‍ തുടരാൻ നിർദേശം നല്‍കി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടയിൻമെന്റ് സോണ്‍ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ ഫീല്‍ഡ് തല പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രവർത്തനങ്ങള്‍ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളില്‍ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എൻഎച്ച്‌എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർമാർ, ആർആർടി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

പോസിറ്റീവ് നേട്ടത്തില്‍ കുതിക്കുന്നു: ഇന്ന് വാങ്ങാവുന്ന 5 ഓഹരികള്‍ ശുപാര്‍ശ ചെയ്ത് സുമീത് ബഗാഡിയ

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ മുന്നേറി. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ ആഭ്യന്തര സൂചികകളായ ബിഎസ്‌ഇ സെൻസെക്സും നിഫ്റ്റി 50യും കുതിച്ചത്.

സെൻസെക്സ് 410 പോയിന്റ് അഥവാ 0.51% ഉയർന്ന് 81,596.63 ലും നിഫ്റ്റി 130 പോയിന്റ് അഥവാ 0.52% ഉയർന്ന് 24,813.45 ലും എത്തി. ഇതോടെ ഇന്നലെ വിവിധ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.

നിലവിലെ വിപണിയുടെ സ്വഭാവത്തെ കുറിച്ച്‌ ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത് നിഫ്റ്റി 50 സൂചികയുടെ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയ്ക്ക് പോസിറ്റീവ് നേട്ടം നല്‍കും എന്നാണ്.
"ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റിയ്ക്ക് 24,500 ലെവലില്‍ നിർണായക പിന്തുണയുണ്ട്. അതിനാല്‍ നിക്ഷേപകർ സാങ്കേതിക ചാർട്ടില്‍ ശക്തമായി കാണപ്പെടുന്ന ഓഹരികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ബ്രേക്ക്‌ഔട്ട് സ്റ്റോക്കുകള്‍ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കുതിച്ചതു പോലെ ഇന്നും വിപണി കൂടുതല്‍ ശക്തമാകുമോ? നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതും വാങ്ങേണ്ടതുമായ ഓഹരികള്‍ ഏതെല്ലാമാണ്?

ഇന്ന് വാങ്ങേണ്ട ഓഹരികള്‍

ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികള്‍ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. സിറ്റി യൂണിയൻ ബാങ്ക് , എല്‍ടി ഫുഡ്സ് , കജാരിയ സെറാമിക്സ് , സർല പെർഫോമൻസ് ഫൈബേഴ്സ് , ശിവ ടെക്‌സിയാർണ്‍ എന്നിവയാണ് ഇന്നത്തെ മികച്ച ഓഹരികളെന്ന് ബഗാഡിയ പറയുന്നു.

1. സിറ്റി യൂണിയൻ ബാങ്ക് : തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്. നിലവില്‍ കമ്ബനിയുടെ വരുമാനം കുതിച്ചുയരുന്നുണ്ട്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികള്‍ പൊതുവേ നേട്ടത്തിലാണ് കുതിക്കുന്നത്. ഇന്നലെ ഒരു ഓഹരിയ്ക്ക് 197.57 രൂപ നിലവാരത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികള്‍ 190 രൂപ സ്റ്റോപ്പ്ലോസോടെ 211 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.

2. എല്‍ടി ഫുഡ്സ് : ഉപഭോക്തൃ ഭക്ഷ്യ മേഖലയിലെ ഒരു മുൻനിര ആഗോള എഫ്‌എംസിജി കമ്ബനിയാണിത്. സ്പെഷ്യാലിറ്റി അരിയിലും അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലുമാണ് കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്‍ടി ഫുഡ്സ് ഓഹരികള്‍ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. നിലവില്‍ ഓഹരിയുടെ വില 397 രൂപയാണ്. 384 രൂപ സ്റ്റോപ്പ്ലോസോടെ 426 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.

3. കജാരിയ സെറാമിക്സ് : ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്, വിട്രിഫൈഡ് ടൈല്‍ നിർമ്മാണ കമ്ബനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ കജാരിയ സെറാമിക്സ് ഓഹരികള്‍ 22.99 ശതമാനം കുതിപ്പ് പ്രകടമാക്കി. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്ബോള്‍ ഓഹരി വില 1,001.30 രൂപയാണ്. നിലവിലെ വിപണി അനുസരിച്ച്‌ 968 രൂപ സ്റ്റോപ്പ്ലോസ് നല്‍കി 1075 ടാർഗറ്റ് വില നിലനിർത്തി.
4. സർല പെർഫോമൻസ് ഫൈബേഴ്സ് : പോളിസ്റ്റർ, നൈലോണ്‍ ടെക്സ്ചർ ചെയ്ത വിവിധ നൂലുകളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്ബനിയാണിത്. കഴിഞ്ഞ 6 മാസത്തിനിടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതിനാല്‍ ഇന്ന് വാങ്ങാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. നിലവില്‍ ഓഹരിയുടെ വില 112.01 രൂപയാണ്. നിലവിലെ കുതിപ്പ് കണക്കാക്കി 121 രൂപ ലക്ഷ്യ വിലയോടെ 107 രൂപയില്‍ സ്റ്റോപ്പ് ലോസ് നിലനിർത്തി.

5. ശിവ ടെക്‌സ്‌യാർണ്‍ : നൂല്‍ , തുണിത്തരങ്ങള്‍ , വസ്ത്രങ്ങള്‍ , ഡ്രൈ ഷീറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്ബനിയാണിത്. ഇന്നലെ ഓഹരി വിപണിയില്‍ അപ്രതീക്ഷിത കുതിപ്പായിരുന്നു ശിവ ടെക്‌സ്‌യാർണ്‍ ഓഹരികള്‍ കാഴ്ചവെച്ചത്. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്ബോള്‍ ഓഹരി വില 227.50 രൂപയിലെത്തി. അതിനാല്‍ ഇന്ന് വാങ്ങാവുന്ന കിടിലൻ ഓഹരികളിലൊന്നാണിത്. നിലവില്‍ 244 രൂപ ടാർഗറ്റ് വിലയോടെ ശിവ ടെക്‌സ്‌യാർണ്‍ ഓഹരികള്‍ 220 രൂപയില്‍ സ്റ്റോപ്പ് ലോസ് നിലനിർത്തി.

വീണ്ടും കാട്ടാന ആക്രമണം; 75 കാരി കൊല്ലപ്പെട്ടു.

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. 
മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

75 കാരിയായ മേരിയാണ് മരിച്ചത്.
മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

 കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി.
ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.

പേഴ്സില്‍ പാൻ കാര്‍ഡുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 5 ലക്ഷം അക്കൗണ്ടിലെത്തും; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു

ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ തെളിവാണ് പാൻ 2.0. സാമ്ബത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് PAN (പെർമനൻ്റ് അക്കൗണ്ട് നമ്ബർ).

എന്നാല്‍ ഇതേ പാൻ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വായ്പ എടുക്കാനും സാധിക്കും. 5 ലക്ഷം രൂപയുടെ ആവശ്യമുണ്ടോ? എങ്കില്‍ പണം കിട്ടാൻ വെറും പാൻ മതി. പാൻ കാർഡുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതിനാല്‍ നിങ്ങളുടെ കെ‌വൈ‌സി വിവരങ്ങള്‍ വായ്പാദാതാക്കള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാം. മാത്രമല്ല ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതും നിങ്ങളുടെ കെവൈസി വിവരങ്ങള്‍ക്ക് ശക്തിപകരുന്നു.
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച്‌ 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹമുണ്ടോ? എന്നാല്‍ അതിനു മുന്നേ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ലിങ്ക് ചെയ്തില്ലെങ്കില്‍ വായ്പ ലഭിക്കാൻ കാലതാമസം വരികയോ, വായ്പ നിരസിക്കുകയോ ചെയ്യും.

ആധാറും പാൻ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ വായ്പ അംഗീകാരിച്ചു കഴിഞ്ഞാല്‍, 24 മണിക്കൂറിനുള്ളില്‍ ആഗ്രഹിച്ച പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.

പാൻ കാർഡ് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍

ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കില്‍ വോട്ടർ ഐഡിയുടെ പകർപ്പ്
മേല്‍പ്പറഞ്ഞ രേഖകളില്‍ ഒന്ന് മേല്‍വിലാസ തെളിവായി ഉപയോഗിക്കാം.
കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം.
കഴിഞ്ഞ 2 മാസത്തെ ശമ്ബള സ്ലിപ്പുകള്‍ അല്ലെങ്കില്‍ ഫോം 16 നോടൊപ്പം ഒരു ശമ്ബള സർട്ടിഫിക്കറ്റ് വേണം.
പാൻ കാർഡ് വായ്പയുടെ പ്രധാന സവിശേഷതകള്‍

ലളിതമായ അപേക്ഷാ പ്രക്രിയ: നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച്‌ അടിസ്ഥാന വിവരങ്ങള്‍ നല്‍കി ഇ-കെവൈസി പൂർത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കാം.

വേഗത്തിലുള്ള അംഗീകാരം: അടിയന്തര സാഹചര്യങ്ങളില്‍ പോലും പണം വേഗത്തില്‍ ലഭ്യമാകുന്ന വായ്പാ സൗകര്യമാണ് ഇത്. ബാങ്ക് വായ്പകളേക്കാള്‍ വേഗതയുണ്ട്.

കുറഞ്ഞ രേഖകള്‍: അമിത രേഖകള്‍ ആവശ്യമില്ല. പാൻ കാർഡിനു പുറമേ ആധാർ കാർഡും ബാങ്ക് സ്റ്റേറ്റ്മെൻ്റും കരുതേണ്ടി വരും.

മികച്ച ഇഎംഐ ഓപ്ഷൻ: ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസം മുതല്‍ 96 മാസം വരെയാണ്. അതിനാല്‍ തിരിച്ചടവിന് വിശാലമായ കാലാവധി വാഗ്ദാനം ചെയ്യുന്നു.
പാൻ കാർഡ് വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

1. പാൻ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പ നല്‍കുന്ന ഒരു ബാങ്ക് അല്ലെങ്കില്‍ എൻ‌ബി‌എഫ്‌സി തിരഞ്ഞെടുക്കുക.

2. തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച്‌ "അപ്ലൈ നൗ" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബർ നല്‍കി ഒടിപി നല്‍കുക.

4. ഇനി നിങ്ങളുടെ പേര്, പാൻ നമ്ബർ, ജനനത്തീയതി, പിൻ കോഡ് എന്നിവ നല്‍കി ഫോം പൂരിപ്പിക്കുക.

5. നിങ്ങളുടെ വായ്പാ തരം (ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ്), വായ്പാ തുക എന്നിവ തിരഞ്ഞെടുക്കുക.

6. തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഇ-കെവൈസി വിവരങ്ങള്‍ സമർപ്പിക്കുക.

പാൻ കാർഡ് വായ്പയ്ക്കുള്ള യോഗ്യത

അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
പ്രായം 21 നും 60 നും ഇടയില്‍ ആയിരിക്കും.
ഒരു പാൻ കാർഡും മികച്ച ക്രെഡിറ്റ് സ്കോറും ഉണ്ടായിരിക്കണം.
സ്ഥിരമായ പ്രതിമാസ വരുമാനം, അതായത് ശമ്ബളക്കാർക്കും സ്വയംതൊഴില്‍ ചെയ്യുന്നവർക്കും അപേക്ഷിക്കാം.


ഉയര്‍ന്ന ബിപി: മരണത്തിലേക്കും നയിക്കാമെന്ന് പഠനം

പലപ്പോഴും ബിപി നോക്കുമ്ബോള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അതിനെ ആളുകള്‍ നിസാരവല്‍ക്കരിക്കാറുണ്ട്.

എന്നാല്‍, ഉയർന്ന ബിപി മരണത്തിന് കാരണമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..?? അതെ, ഉയർന്ന ബിപി മൂലം മരണം വരെ സംഭവിക്കാം. ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്ബ് ചെയ്യുമ്ബോള്‍ രക്തധമനിയുടെ ഭിത്തിയില്‍ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തത്തില്‍ അലിയിച്ചു എത്തിക്കാൻ വേണ്ടിയാണ് ഹൃദയം നിർത്താതെ ഇങ്ങനെ പമ്ബ് ചെയ്യുന്നത്.

സ്ഫഗ്‌മോമനോമീറ്റർ (Sphygmomanometer) എന്ന ഉപകരണത്തിലെ മെർകുറിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. രക്തസമ്മർദം കൂടുമ്ബോള്‍ സ്വഭാവികമായും 120/80ല്‍ നിന്നും കൂടും. 130-140 വരെയും 80-90 വരെയും കൂടുമ്ബോള്‍ സ്റ്റേജ് 1 ഹൈപ്പർടെൻഷനില്‍ എത്തിയതെന്നാണ് സൂചന. അതേസമയം, 140-180 വരെയും 90-120 വരെയും സ്റ്റേജ് 2 ഹൈപ്പർടെൻഷന്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുകയാണ്. എന്നാല്‍, 180/120നു മുകളില്‍ ആകുമ്ബോള്‍ ബിപിയെ സൈലന്‍റ് കില്ലർ എന്ന് വിശേഷിപ്പിക്കാം.

സാധാരണയായി 180ല്‍ മുകളില്‍ പോകുമ്ബോഴാണ് ആളുകള്‍ ചികിത്സ തേടുന്നത്. എന്നാല്‍, ലക്ഷണമില്ല എന്ന് കരുതി രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തില്‍ തകരാറുണ്ടാക്കില്ല എന്നല്ല, നിങ്ങള്‍ അറിയാതെ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ടാണ് രക്തസമ്മർദത്തെ സൈലന്‍റ് കില്ലർ എന്ന് വിളിക്കുന്നത്. ഇനിയും ചികിത്സ തേടിയില്ലായെങ്കില്‍ മരണം ഉറപ്പാണ്.

സ്ഥിരമായി ബിപി കൂടുന്നവരുടെ ഹൃദയം രക്തം പമ്ബ് ചെയാൻ എപ്പോഴും കൂടുതല്‍ മർദ്ദം ചെലുത്തണ്ടി വരും. ഇത് കാലക്രമേണ ഹൃദയത്തിന്‍റെ 4 അറകളില്‍ ഒന്നായ ലെഫ്റ്റ് വെൻട്രിക്കിളിന്‍റെ പേശികള്‍ കൂടുതല്‍ കട്ടിയാവാനും ഭിത്തികള്‍ വണ്ണം വയ്ക്കാനും അങ്ങനെ ഈ അറയുടെ വലുപ്പം കുറയാനും സാധ്യതയുണ്ട്. അതുമൂലം, രക്തത്തിന്‍റെ അളവ് ഇതില്‍ കുറയുകയും പിന്നീട് കാർഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അതുമാത്രമല്ല, ഉയർന്ന ബിപി വൃക്കകളെയും ബാധിക്കും. സ്ഥിരമായി ഉയർന്ന ബിപി വൃക്കയില്‍ കേടുപാടുകള്‍ ഉണ്ടാക്കി ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസിലേക്ക് നയിക്കും. കൂടാതെ, ബിപി കൂടി അത് തലച്ചോറിലേക്കുള്ള ധമനികളില്‍ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറില്‍ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനോ നീണ്ട കോമ അവസ്ഥയില്‍ എത്താ

കുതിച്ചുയര്‍ന്ന് സ്വര്‍ണം; വിലയില്‍ വൻ വര്‍ധന

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയില്‍ വൻ വർധന. പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 71,440 രൂപയായി ഉയർന്നു.

ഗ്രാമിന് 220 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 8930 രൂപയായാണ് വർധിച്ചത്. ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയില്‍ സ്വർണവിലയെത്തി.

സ്പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔണ്‍സിന് 3,293.98 ആയി ഉയർന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്. ഡോളർ ദുർബലമായതും നികുതി ബില്ലിനെ കുറിച്ചുള്ള യു.എസ് പാർലമെന്റിലെ ചർച്ചകളുമാണ് വില ഉയരാനുള്ള കാരണം.

ഇന്ത്യൻ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയർന്നപ്പോള്‍ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയില്‍ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം.

സെൻസെക്സില്‍ സണ്‍ ഫാർമസ്യൂട്ടിക്കല്‍സാണ് വൻ നേട്ടമുണ്ടാക്കിയത്. കമ്ബനിയുടെ ഓഹരിവില 1.54 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ ടൈംസ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, നെസ്ലേ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ കമ്ബനികളെല്ലാം നേട്ടത്തിലാണ്. ഇൻഡസ്‍ലാൻഡ് ബാങ്ക് 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, ബജാജ് ഫിനാൻസ് എന്നിവയും നഷ്ടത്തിലാണ്.

സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയില്ല; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യബസുകള്‍. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാല്‍ ബസ് സർവീസുകള്‍ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു;പവന് 1560 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു.

പവന്റെ വിലയില്‍ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വർണത്തിന്റെ വ്യാപാരം. സ്പോട്ട് ഗോള്‍ഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,153.09 ഡോളറായി കുറഞ്ഞു. ഏപ്രില്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്.