BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കില്‍ പിന്തുടര്‍ന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

2025 ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുണ്‍ ചക്രവർത്തി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്ബത് വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ താരം നിർണായക പങ്കുവഹിച്ചു. ഇതാദ്യമായി താൻ കടന്നുപോയ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച്‌ മനസുതുറന്നിരിക്കുകയാണ് വരുണ്‍. 2021ലെ ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നുവെന്നും താൻ മാനസികമായി തകർന്നുവെന്നും വരുണ്‍ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ വരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടി20 ലോകകപ്പില്‍ അത്ര ശോഭിക്കാനായില്ല. അവിടെ ഇന്ത്യ സൂപ്പർ 12 ഘട്ടത്തില്‍ പുറത്തായി. മത്സരത്തില്‍ വരുണ്‍ ഒരു വിക്കറ്റ് പോലും വീഴ്‌ത്തിയില്ല. സമ്മർദ്ദം തനിക്ക് വളരെ കൂടുതലായിരുന്നുവെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്നും അത് ഇരുണ്ട കാലമായിരുന്നുവെന്നും വരുണ്‍ പറഞ്ഞു.

"2021 ലോകകപ്പ് എനിക്ക് ഇരുണ്ട കാലമായിരുന്നു. അന്ന് ഞാൻ വിഷാദത്തിലേക്ക് പോലും പോയി. വളരെയധികം ആവേശത്തോടെയാണ് ഞാൻ ടീമിലേക്ക് വന്നത്. എന്നാല്‍, ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വർഷത്തേക്ക് എന്നെ സെലക്ഷന് പോലും പരിഗണിച്ചില്ല, വരുണ്‍ പറഞ്ഞു.

ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും താരം വെളിപ്പെടുത്തി."2021 ലെ ടി20 ലോകകപ്പിന് ശേഷം, ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്ബുതന്നെ എനിക്ക് ഭീഷണി കോളുകള്‍ ലഭിച്ചു. ഞാൻ ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്റെ വീടും മറ്റും അവർ ട്രാക്ക് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് വരുമ്ബോള്‍ ആളുകള്‍ ബൈക്കില്‍ എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. പക്ഷേ ആരാധകർ വളരെ വൈകാരികമായി പ്രതികരിച്ചതാണെന്ന് എനിക്ക് മനസിലാകും," വരുണ്‍ പറഞ്ഞു.

ഇടുക്കിയില്‍ ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കില്‍ വീണതിനാലെന്ന് സംശയം; എരുമേലി റേഞ്ച് ഓഫീസര്‍

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്ബിയില്‍ ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കില്‍ വീണത് മൂലമാണെന്ന് എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാല്‍.
കടുവ നിലവില്‍ തീർത്തും അവശനായെന്നും അദ്ദേഹം പറഞ്ഞു. വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടില്‍ കയറി ഇല്ലെങ്കില്‍ മയക്കു വെടി വെക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്ബർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് കടുവയിറങ്ങിയത്.

ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പില്‍ അറിയിച്ചിരുന്നു, എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി.

വിഴിഞ്ഞം തുറമുഖത്തിനായി കടൽ നികത്തും


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിനായി പതിനായിരം കോടിയുടെ വികസനത്തിന് ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

തുറമുഖത്തിന്റെ നിർമ്മാണത്തിനായി 77.17 ഹെക്ടർ കടലാണ് നികത്താൻ ധാരണയായത്.

കടൽ നികത്തുന്നത് മൂലം സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നത് വേണ്ടിവരില്ല എന്നതാണ് കാരണമെന്ന് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.


തുറമുഖ നിർമ്മാണ ആവശ്യങ്ങൾക്കായി ആകെ 143.17 ഹെക്ടർ കടൽ ഭാഗം നികത്താനാണ് പദ്ധതിയിട്ടത്.

ഇതിൽ 66 ഹെക്ടർ കടൽ നികർത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടർ കടൽ ഡ്രഡ്ജിംഗിലൂടെ നികത്താനാണ് തീരുമാനമെടുത്തത്.

കണ്ടെയ്നർ യാർഡ് നിർമ്മാണത്തിനായി വേണ്ടി വരുന്ന സ്ഥലം കടലിൽ നിന്നും മണൽഖനനം ചൈയ്ത് കരഭൂമി ആക്കാനാണ് ശ്രമം.
ഇതിനായി കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.

കടൽ മണൽ ഖനനത്തിന് എതിരെയുള്ള സമരത്തിന്റെ നേതൃത്വം നൽകുന്നതും കേരളത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നതും ഓരേ പാർട്ടിയാണ്.

ബ്ളൂ എക്കണോമി പോലുള്ള പദ്ധതികൾക്കും കടൽ മണൽ ഖനനത്തിനും എതിരാണെന്ന് ജനങ്ങളെ വിശ്വസിക്കുന്നവർ തന്നെയാണ് ഈ കടൽ ഡ്രഡ്ജിംഗിലൂടെ സ്ഥലം കണ്ടെത്തുന്നതിന് കൂട്ട് നിൽക്കുന്നതും.

വികസനത്തിന്റെ പേരിലുള്ള ഈ കടൽ കച്ചവടം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് തീരദേശ ജനതയുടെ ലേബലിൽ അറിയപ്പെടുന്ന രാഷ്ട്രീയ സാമുദായിക സംഘടനകളും.