എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ ഇനിമുതല്‍ യുപിഐ സർവീസുകള്‍ ലഭ്യമാവില്ല.
ബാങ്കുകള്‍ക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നല്‍കിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള യുപിഐ അക്കൗണ്ടുകള്‍ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാല്‍ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക.
എന്തുകൊണ്ട് ഈ നടപടി?
UPI-യുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ, ആ നമ്ബറിന്റെ ഉടമ ഉപയോഗിച്ചില്ലെങ്കിലും, അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്ബർ നിർജീവമായാല്‍ അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകള്‍ക്കും NPCI പുതിയ മാർഗനിർദേശം നല്‍കിയത്. നിർജീവമായ മൊബൈല്‍ നമ്ബറില്‍ നിന്നുള്ള ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടും.
യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളില്‍ നിന്നോ PSPs-കളില്‍ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകള്‍ അവഗണിച്ച് നിർജീവമായി തുടരുന്ന മൊബൈല്‍ നമ്ബറാണെങ്കില്‍ അത് യുപിഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.
ഇത് ആരെയെല്ലാം ബാധിക്കും?
മൊബൈല്‍ നമ്ബർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ
കോള്‍ ചെയ്യാനോ എസ്‌എംഎസ് അയക്കാനോ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ
യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..
യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബർ സജീവമാക്കുക. ഇതിനായി ആ നമ്ബറില്‍ നിന്ന് കോള്‍ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കില്‍ നിന്ന് എസ്‌എംഎസ് ഈ നമ്ബറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രില്‍ ഒന്നിന് മുൻപായി ചെയ്യുക.
No comments
Post a Comment