BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Finance. Show all posts
Showing posts with label Finance. Show all posts

ജി.എസ്.ടി പരിഷ്കരണം കേരള ലോട്ടറിക്ക് ആശങ്ക: ലോട്ടറികളുടെ നികുതി 40 ശതമാനമായി ഉയർത്തിയേക്കും

കേന്ദ്ര സർക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരണ നടപടികള്‍ കേരളത്തിന്റെ ലോട്ടറി മേഖലയ്‌ക്ക് ബാദ്ധ്യതയായേക്കും.

ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്ളാബിലേക്ക് മാറ്റുമെന്നാണ് പുതിയ ജി.എസ്.ടി പരിഷ്‌കരണ നിർദേശങ്ങളില്‍ പറയുന്നത്. നിലവില്‍ ലോട്ടറിയ്ക്ക് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്‌ട്ര, ഗോവ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ലോട്ടറിയുടെ ജി.എസ്.ടി ഉയർത്തുന്നതില്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യാേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള നാല് ജി.എസ്.ടി സ്ളാബുകള്‍ രണ്ടായി കുറയ്ക്കുമെന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് ശതമാനം, 18 ശതമാനം ജിഎസ്.ടിയാകും ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഈടാക്കുക. എന്നാല്‍ ഹിതകരമല്ലാത്ത സിഗററ്റുകള്‍, ഗെയിംമിംഗ് തുടങ്ങിയ ഏഴ് ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കമാണ് ലോട്ടറിക്ക് വെല്ലുവിളിയാകുന്നത്. നികുതി കുത്തനെ കൂടുന്നതോടെ ലോട്ടറി വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായേക്കും.

 മൊത്തം ലോട്ടറി വരുമാനത്തില്‍ 97 ശതമാനവും കേരളത്തിലാണ്. നടപ്പു സാമ്ബത്തിക വർഷത്തില്‍ ലോട്ടറിയില്‍ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 2014-15 വർഷത്തില്‍ 5,445 കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ ലോട്ടറി വരുമാനം കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 13,244 കോടിയിലെത്തി.

ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നിരക്കാണ് ഉണ്ടായിരുന്നത്. 38-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് രണ്ട് വിഭാഗത്തിന്റെയും നിരക്ക് 28 ശതമാനമായി ഏകീകരിച്ചത്.

സ്വര്‍ണ്ണവില കുതിക്കുന്നു: പവന് 73,440 രൂപ.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്.

ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. 

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

നിഫ്റ്റി 50: 253300-25200 മുകളില്‍ നേട്ടം പ്രതീക്ഷിച്ച്‌ വിദഗ്ധര്‍

രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ജൂലൈ 4 ന് നിഫ്റ്റി 50 0.2 ശതമാനം നേട്ടം രേഖപ്പെടുത്തി. 25,300 സപ്പോര്‍ട്ട് ലെവലില്‍ ദൃശ്യമായ വാങ്ങലാണ് ഉണര്‍വിന് കാരണം.
ഹയര്‍ ഹൈ, ഹയര്‍ ലോ രൂപീകരണം ചാര്‍ട്ടില്‍ പ്രകടമാണ്.
253300-25200 സോണിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം 25,700-25,800 മേഖലയിലേയ്ക്ക് സൂചിക പ്രവേശിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 26,000 മേഖലയ്ക്ക് മുകളിലുള്ള സ്ഥിരമായ പ്രകടനം കൂടുതല്‍ ഉയര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാം. എങ്കിലും സൂചിക 25,200 ല്‍ താഴെയാണെങ്കില്‍, 25,000 ലേക്കുള്ള ഇടിവ് തള്ളിക്കളയാനാവില്ല.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി 50
റെസിസ്റ്റന്‍സ് : 25,474-25,507-25,559
സപ്പോര്‍ട്ട്: 25,368- 25,335- 25,282

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,083-57,189-57,362
സപ്പോര്‍ട്ട്: 56,738- 56,631- 56,459

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പെട്രോനെറ്റ്
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്
ഐസിഐസിഐ ബാങ്ക്
അശോക് ലെയ്‌ലന്റ്
കൊടക്ക് ബാങ്ക്
ഇന്‍ഡസ് ടവര്‍
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

ഇന്ത്യ വിഐഎക്‌സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്‌സ്, തുടര്‍ച്ചയായ നാലാം സെഷനിലും ഇടിവ് രേഖപ്പെടുത്തി.നിലവില്‍ ഒമ്ബത് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 12.32 ലാണ് സൂചികയുള്ളത്-2024 ഒക്ടോബര്‍ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില. ഇതോടെ സാഹചര്യങ്ങള്‍ ബുള്ളുകള്‍ക്ക് അനുകൂലമായി.

സ്വര്‍ണവിലയില്‍ വീണ്ടും വൻ വര്‍ദ്ധനവ്, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും വൻ കുതിപ്പ്. ജൂണ്‍ അവസാന വാരം സ്വർണവിലയില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ മാസാരാംഭത്തില്‍ 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്.

ഇന്ന് 360 രൂപയാണ് ഒരു പവന് കൂടിയത്. 72,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9065 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് : പവന് 72560

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.
72560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 9070 ആയി.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

സാലറി അക്കൗണ്ട് ഉള്ളവര്‍ക്ക് ലഭിക്കുന്ന 10 നേട്ടങ്ങള്‍! പലര്‍ക്കും അറിയാത്ത ബാങ്ക് ആനുകൂല്യങ്ങള്‍ ഇതാ...

നിങ്ങളുടെ മാസ ശമ്ബളം വരുന്ന അക്കൗണ്ട്, അതൊരു സാധാരണ സേവിംഗ്സ് അക്കൗണ്ട് മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
എന്നാല്‍ സത്യം അതല്ല. 
ഒരു ശമ്പളം അക്കൗണ്ട് (Salary Account) വെറുമൊരു വരുമാന കൈമാറ്റ മാർഗ്ഗം എന്നതിലുപരി, സാധാരണ സേവിംഗ്സ് അക്കൗണ്ടുകളില്‍ ലഭ്യമല്ലാത്ത അനേകം പ്രയോജനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങളെക്കുറിച്ച്‌ പലർക്കും അറിവില്ല, കാരണം ബാങ്കുകള്‍ അവയെക്കുറിച്ച്‌ വ്യക്തമായി പറയാൻ മടിക്കുന്നു. ഒരു ശമ്ബള അക്കൗണ്ട് ഉടമയെന്ന നിലയില്‍ ഈ ആനുകൂല്യങ്ങളെക്കുറിച്ച്‌ നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. ശമ്ബള അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 10 വലിയ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.

പൂജ്യം ബാലൻസ് സൗകര്യം:

ശമ്ബള അക്കൗണ്ടുകളുടെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ്. അതായത്, നിങ്ങള്‍ക്ക് പൂജ്യം ബാലൻസില്‍ പോലും അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും. എല്ലാ മാസവും ശമ്ബളം ഉപയോഗിച്ച്‌ ദൈനംദിന ചെലവുകള്‍ നടത്തുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാണ്. മിനിമം ബാലൻസ് ഇല്ലാത്തതുകൊണ്ട് ഫൈൻ അടയ്ക്കേണ്ടി വരുമോ എന്ന ആശങ്ക വേണ്ട.

മികച്ച പലിശ നിരക്കില്‍ വായ്പകള്‍:

ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് വ്യക്തിഗത വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കും (Personal Loan and Home Loan) മികച്ച പലിശ നിരക്കുകള്‍ ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ മാസവും നിങ്ങളുടെ ശമ്ബളം അതേ ബാങ്കിലേക്ക് എത്തുന്നത് കാരണം, ബാങ്കുകള്‍ക്ക് നിങ്ങളുടെ തിരിച്ചടവ് ശേഷിയില്‍ വിശ്വാസം വർദ്ധിക്കുകയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും.

ഓവർഡ്രാഫ്റ്റ് സൗകര്യം:

അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പോലും, ശമ്ബള അക്കൗണ്ടുകളില്‍ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. അതായത്, ഒരു നിശ്ചിത പരിധി വരെ അക്കൗണ്ടില്‍ പണമില്ലാതെയും നിങ്ങള്‍ക്ക് പണം പിൻവലിക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ചെലവുകള്‍ വരുമ്ബോള്‍ ഈ സൗകര്യം വളരെ പ്രയോജനകരമാണ്.

സൗജന്യ എ.ടി.എം ഇടപാടുകള്‍:

ഇന്നത്തെ കാലത്ത് മിക്ക ബാങ്കുകളും എ.ടി.എം ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുന്നുണ്ട്. എന്നാല്‍ ശമ്ബള അക്കൗണ്ടുകളില്‍ ഓരോ മാസവും നിരവധി സൗജന്യ എ.ടി.എം ഇടപാടുകള്‍ ലഭ്യമാണ്. ഇത് അധിക ചാർജുകളില്ലാതെ എപ്പോള്‍ വേണമെങ്കിലും പണം പിൻവലിക്കാൻ നിങ്ങളെ സഹായിക്കുന്നു.

പ്രയോറിറ്റി ബാങ്കിംഗ് സേവനങ്ങള്‍:

പല ബാങ്കുകളും ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോറിറ്റി സേവനങ്ങള്‍ നല്‍കാറുണ്ട്. ഇതില്‍ പ്രത്യേക കസ്റ്റമർ കെയർ നമ്ബറുകള്‍, വേഗത്തിലുള്ള സേവനങ്ങള്‍, എക്സ്ക്ലൂസീവ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത്, ബാങ്കില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം വരില്ല, നിങ്ങളുടെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും.

സൗജന്യ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും:

ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം മിക്ക ബാങ്കുകളും സൗജന്യ ഡെബിറ്റ് കാർഡുകളും (Debit Card) ചെക്ക് ബുക്കുകളും (Cheque Book) നല്‍കാറുണ്ട്. ഇത് നിങ്ങളുടെ പോക്കറ്റില്‍ പണം ലാഭിക്കുക മാത്രമല്ല, പ്രധാനപ്പെട്ട പേയ്‌മെന്റുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.

ഓണ്‍ലൈൻ ഷോപ്പിംഗ് ആനുകൂല്യങ്ങള്‍:

ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് പലപ്പോഴും ഓണ്‍ലൈൻ ഷോപ്പിംഗിലും റെസ്റ്റോറന്റ് ഡീലുകളിലും ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് നിങ്ങളുടെ ദൈനംദിന വാങ്ങലുകളുടെയും ഭക്ഷണച്ചെലവിന്റെയും ഭാരം കുറയ്ക്കാൻ സഹായിക്കും.

സൗജന്യ ഡിജിറ്റല്‍ സേവനങ്ങള്‍:

എൻ.ഇ.എഫ്.ടി (NEFT), ആർ.ടി.ജി.എസ് (RTGS) പോലുള്ള ഡിജിറ്റല്‍ പണമിടപാട് സേവനങ്ങളും ശമ്ബള അക്കൗണ്ടുകളില്‍ പലപ്പോഴും സൗജന്യമായി ലഭിക്കാറുണ്ട്. ഇത് നിങ്ങളുടെ പണം എളുപ്പത്തിലും കുറഞ്ഞ ചിലവിലും എവിടെയും കൈമാറാൻ സഹായിക്കുന്നു.

സൗജന്യ ക്രെഡിറ്റ് കാർഡ് സൗകര്യം:

പല ബാങ്കുകളും ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം സൗജന്യ ക്രെഡിറ്റ് കാർഡുകള്‍ നല്‍കാറുണ്ട്. വാർഷിക ഫീസ് ഒഴിവാക്കല്‍, റിവാർഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ ലഭിക്കുന്നു. ക്രെഡിറ്റ് കാർഡ് ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ സാമ്ബത്തിക ആസൂത്രണത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

അപകട ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും:

ചില ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം അപകട മരണ കവറോ ആരോഗ്യ ഇൻഷുറൻസ് കവറോ ലഭിക്കാറുണ്ട്. ഈ ഇൻഷുറൻസ് കവറേജ് നിങ്ങള്‍ക്ക് ഒരു അധിക സുരക്ഷാ വലയം നല്‍കുന്നു, ഇത് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ സഹായകരമാകും.

മുന്നോട്ടുയര്‍ന്ന് വിപണി: 900 പോയിന്‍റിലധികം ഉയര്‍ന്ന് സെൻസെക്സ്, 24,800 കടന്ന് നിഫ്റ്റി 50; രൂപയും നേട്ടത്തില്‍

യു എസ് സമ്ബദ്‌വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഡോളറിന്റെ മൂല്യത്തകർച്ച, മാർച്ച്‌ പാദത്തിലെ സമ്മിശ്ര വരുമാനം എന്നിവയില്‍ തട്ടി കാലുറക്കാതെ നിന്നിരുന്ന ഇന്ത്യൻ വിപണിക്ക് മുന്നേറ്റം.

ഇന്നലെ 600 പോയിന്റിലധികം ഇടിഞ്ഞതിന് ശേഷം, 900 പോയിന്റിലധികം ഉയർന്ന് ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സ്. എൻ‌എസ്‌ഇ സൂചികയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി 24,900 ലെവല്‍ തിരിച്ചുപിടിച്ചു.

എഫ്‌എംസിജി, ഐടി മേഖലകളുടെ മുന്നേറ്റത്തിലാണു വിപണിയുടെ ഉയർച്ച കണ്ടത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നേട്ടത്തിലാണ്. കൊച്ചിൻ ഷിപ് യാർഡ് രണ്ടു ശതമാനത്തോളം ഉയർന്നു. ഇന്നലെ ഇരുപത് ശതമാനം വരെ ഉയർന്ന ജി ആർ എസ് സി ഇന്ന് 3% കയറിയതോടെ ഓഹരി റെക്കോർഡ് നിലവാരത്തിലായി. നാവിക സേനയുമായി 25000 കോടിയുടെ പ്രതിരോധ കരാറിന് ധാരണയായതോടെയാണ് കമ്ബനിയുടെ ഓഹരി കുതിച്ചുയർന്നത്.
വിപണിയുടെ നേട്ടത്തിന് പിന്നിലെ മറ്റൊരു ഘടകം യുഎസ് ഡോളറിന്‍റെ മൂല്യമിടിഞ്ഞതാണ്. ഈ ആഴ്ച ഡോളർ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഡോളർ ദുർബലമാകുന്നത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് കൂടുതല്‍ വിദേശ മൂലധന ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ അവസരത്തില്‍ രൂപ നേട്ടത്തിലാണ്. ഡോളറിന് മൂന്നു പൈസ താഴ്ന്ന് 85.97 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 85.80 രൂപയായി താഴ്ന്നു.

ഐടി ഓഹരികളില്‍ ഇൻഫോസിസ്, ടിസിഎസ്, കോഫോർജ്, വിപ്രോ, ഓറാക്കിള്‍ ഫിനാൻഷ്യല്‍, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം, സെൻസെക്സ് 30 യില്‍ നിന്ന് നെസ്‌ലെ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയെ ഒഴിവാക്കി പകരം ട്രെൻ്റിനെയും ഭാരത് ഇലക്‌ട്രോണിക്സിനെയും ഉള്‍പ്പെടുത്തും. ജൂണ്‍ 20നാവും ഇത് നടപ്പിലാക്കുക എന്നാണ് റിപ്പോർട്ടുകള്‍.

പോസിറ്റീവ് നേട്ടത്തില്‍ കുതിക്കുന്നു: ഇന്ന് വാങ്ങാവുന്ന 5 ഓഹരികള്‍ ശുപാര്‍ശ ചെയ്ത് സുമീത് ബഗാഡിയ

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ മുന്നേറി. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ ആഭ്യന്തര സൂചികകളായ ബിഎസ്‌ഇ സെൻസെക്സും നിഫ്റ്റി 50യും കുതിച്ചത്.

സെൻസെക്സ് 410 പോയിന്റ് അഥവാ 0.51% ഉയർന്ന് 81,596.63 ലും നിഫ്റ്റി 130 പോയിന്റ് അഥവാ 0.52% ഉയർന്ന് 24,813.45 ലും എത്തി. ഇതോടെ ഇന്നലെ വിവിധ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.

നിലവിലെ വിപണിയുടെ സ്വഭാവത്തെ കുറിച്ച്‌ ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത് നിഫ്റ്റി 50 സൂചികയുടെ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയ്ക്ക് പോസിറ്റീവ് നേട്ടം നല്‍കും എന്നാണ്.
"ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റിയ്ക്ക് 24,500 ലെവലില്‍ നിർണായക പിന്തുണയുണ്ട്. അതിനാല്‍ നിക്ഷേപകർ സാങ്കേതിക ചാർട്ടില്‍ ശക്തമായി കാണപ്പെടുന്ന ഓഹരികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ബ്രേക്ക്‌ഔട്ട് സ്റ്റോക്കുകള്‍ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കുതിച്ചതു പോലെ ഇന്നും വിപണി കൂടുതല്‍ ശക്തമാകുമോ? നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതും വാങ്ങേണ്ടതുമായ ഓഹരികള്‍ ഏതെല്ലാമാണ്?

ഇന്ന് വാങ്ങേണ്ട ഓഹരികള്‍

ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികള്‍ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. സിറ്റി യൂണിയൻ ബാങ്ക് , എല്‍ടി ഫുഡ്സ് , കജാരിയ സെറാമിക്സ് , സർല പെർഫോമൻസ് ഫൈബേഴ്സ് , ശിവ ടെക്‌സിയാർണ്‍ എന്നിവയാണ് ഇന്നത്തെ മികച്ച ഓഹരികളെന്ന് ബഗാഡിയ പറയുന്നു.

1. സിറ്റി യൂണിയൻ ബാങ്ക് : തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്. നിലവില്‍ കമ്ബനിയുടെ വരുമാനം കുതിച്ചുയരുന്നുണ്ട്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികള്‍ പൊതുവേ നേട്ടത്തിലാണ് കുതിക്കുന്നത്. ഇന്നലെ ഒരു ഓഹരിയ്ക്ക് 197.57 രൂപ നിലവാരത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികള്‍ 190 രൂപ സ്റ്റോപ്പ്ലോസോടെ 211 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.

2. എല്‍ടി ഫുഡ്സ് : ഉപഭോക്തൃ ഭക്ഷ്യ മേഖലയിലെ ഒരു മുൻനിര ആഗോള എഫ്‌എംസിജി കമ്ബനിയാണിത്. സ്പെഷ്യാലിറ്റി അരിയിലും അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലുമാണ് കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്‍ടി ഫുഡ്സ് ഓഹരികള്‍ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. നിലവില്‍ ഓഹരിയുടെ വില 397 രൂപയാണ്. 384 രൂപ സ്റ്റോപ്പ്ലോസോടെ 426 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.

3. കജാരിയ സെറാമിക്സ് : ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്, വിട്രിഫൈഡ് ടൈല്‍ നിർമ്മാണ കമ്ബനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ കജാരിയ സെറാമിക്സ് ഓഹരികള്‍ 22.99 ശതമാനം കുതിപ്പ് പ്രകടമാക്കി. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്ബോള്‍ ഓഹരി വില 1,001.30 രൂപയാണ്. നിലവിലെ വിപണി അനുസരിച്ച്‌ 968 രൂപ സ്റ്റോപ്പ്ലോസ് നല്‍കി 1075 ടാർഗറ്റ് വില നിലനിർത്തി.
4. സർല പെർഫോമൻസ് ഫൈബേഴ്സ് : പോളിസ്റ്റർ, നൈലോണ്‍ ടെക്സ്ചർ ചെയ്ത വിവിധ നൂലുകളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്ബനിയാണിത്. കഴിഞ്ഞ 6 മാസത്തിനിടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതിനാല്‍ ഇന്ന് വാങ്ങാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. നിലവില്‍ ഓഹരിയുടെ വില 112.01 രൂപയാണ്. നിലവിലെ കുതിപ്പ് കണക്കാക്കി 121 രൂപ ലക്ഷ്യ വിലയോടെ 107 രൂപയില്‍ സ്റ്റോപ്പ് ലോസ് നിലനിർത്തി.

5. ശിവ ടെക്‌സ്‌യാർണ്‍ : നൂല്‍ , തുണിത്തരങ്ങള്‍ , വസ്ത്രങ്ങള്‍ , ഡ്രൈ ഷീറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്ബനിയാണിത്. ഇന്നലെ ഓഹരി വിപണിയില്‍ അപ്രതീക്ഷിത കുതിപ്പായിരുന്നു ശിവ ടെക്‌സ്‌യാർണ്‍ ഓഹരികള്‍ കാഴ്ചവെച്ചത്. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്ബോള്‍ ഓഹരി വില 227.50 രൂപയിലെത്തി. അതിനാല്‍ ഇന്ന് വാങ്ങാവുന്ന കിടിലൻ ഓഹരികളിലൊന്നാണിത്. നിലവില്‍ 244 രൂപ ടാർഗറ്റ് വിലയോടെ ശിവ ടെക്‌സ്‌യാർണ്‍ ഓഹരികള്‍ 220 രൂപയില്‍ സ്റ്റോപ്പ് ലോസ് നിലനിർത്തി.

പേഴ്സില്‍ പാൻ കാര്‍ഡുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 5 ലക്ഷം അക്കൗണ്ടിലെത്തും; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു

ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ തെളിവാണ് പാൻ 2.0. സാമ്ബത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് PAN (പെർമനൻ്റ് അക്കൗണ്ട് നമ്ബർ).

എന്നാല്‍ ഇതേ പാൻ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വായ്പ എടുക്കാനും സാധിക്കും. 5 ലക്ഷം രൂപയുടെ ആവശ്യമുണ്ടോ? എങ്കില്‍ പണം കിട്ടാൻ വെറും പാൻ മതി. പാൻ കാർഡുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതിനാല്‍ നിങ്ങളുടെ കെ‌വൈ‌സി വിവരങ്ങള്‍ വായ്പാദാതാക്കള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാം. മാത്രമല്ല ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതും നിങ്ങളുടെ കെവൈസി വിവരങ്ങള്‍ക്ക് ശക്തിപകരുന്നു.
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച്‌ 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹമുണ്ടോ? എന്നാല്‍ അതിനു മുന്നേ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ലിങ്ക് ചെയ്തില്ലെങ്കില്‍ വായ്പ ലഭിക്കാൻ കാലതാമസം വരികയോ, വായ്പ നിരസിക്കുകയോ ചെയ്യും.

ആധാറും പാൻ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ വായ്പ അംഗീകാരിച്ചു കഴിഞ്ഞാല്‍, 24 മണിക്കൂറിനുള്ളില്‍ ആഗ്രഹിച്ച പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.

പാൻ കാർഡ് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍

ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കില്‍ വോട്ടർ ഐഡിയുടെ പകർപ്പ്
മേല്‍പ്പറഞ്ഞ രേഖകളില്‍ ഒന്ന് മേല്‍വിലാസ തെളിവായി ഉപയോഗിക്കാം.
കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം.
കഴിഞ്ഞ 2 മാസത്തെ ശമ്ബള സ്ലിപ്പുകള്‍ അല്ലെങ്കില്‍ ഫോം 16 നോടൊപ്പം ഒരു ശമ്ബള സർട്ടിഫിക്കറ്റ് വേണം.
പാൻ കാർഡ് വായ്പയുടെ പ്രധാന സവിശേഷതകള്‍

ലളിതമായ അപേക്ഷാ പ്രക്രിയ: നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച്‌ അടിസ്ഥാന വിവരങ്ങള്‍ നല്‍കി ഇ-കെവൈസി പൂർത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കാം.

വേഗത്തിലുള്ള അംഗീകാരം: അടിയന്തര സാഹചര്യങ്ങളില്‍ പോലും പണം വേഗത്തില്‍ ലഭ്യമാകുന്ന വായ്പാ സൗകര്യമാണ് ഇത്. ബാങ്ക് വായ്പകളേക്കാള്‍ വേഗതയുണ്ട്.

കുറഞ്ഞ രേഖകള്‍: അമിത രേഖകള്‍ ആവശ്യമില്ല. പാൻ കാർഡിനു പുറമേ ആധാർ കാർഡും ബാങ്ക് സ്റ്റേറ്റ്മെൻ്റും കരുതേണ്ടി വരും.

മികച്ച ഇഎംഐ ഓപ്ഷൻ: ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസം മുതല്‍ 96 മാസം വരെയാണ്. അതിനാല്‍ തിരിച്ചടവിന് വിശാലമായ കാലാവധി വാഗ്ദാനം ചെയ്യുന്നു.
പാൻ കാർഡ് വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

1. പാൻ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പ നല്‍കുന്ന ഒരു ബാങ്ക് അല്ലെങ്കില്‍ എൻ‌ബി‌എഫ്‌സി തിരഞ്ഞെടുക്കുക.

2. തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച്‌ "അപ്ലൈ നൗ" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബർ നല്‍കി ഒടിപി നല്‍കുക.

4. ഇനി നിങ്ങളുടെ പേര്, പാൻ നമ്ബർ, ജനനത്തീയതി, പിൻ കോഡ് എന്നിവ നല്‍കി ഫോം പൂരിപ്പിക്കുക.

5. നിങ്ങളുടെ വായ്പാ തരം (ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ്), വായ്പാ തുക എന്നിവ തിരഞ്ഞെടുക്കുക.

6. തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഇ-കെവൈസി വിവരങ്ങള്‍ സമർപ്പിക്കുക.

പാൻ കാർഡ് വായ്പയ്ക്കുള്ള യോഗ്യത

അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
പ്രായം 21 നും 60 നും ഇടയില്‍ ആയിരിക്കും.
ഒരു പാൻ കാർഡും മികച്ച ക്രെഡിറ്റ് സ്കോറും ഉണ്ടായിരിക്കണം.
സ്ഥിരമായ പ്രതിമാസ വരുമാനം, അതായത് ശമ്ബളക്കാർക്കും സ്വയംതൊഴില്‍ ചെയ്യുന്നവർക്കും അപേക്ഷിക്കാം.


കുതിച്ചുയര്‍ന്ന് സ്വര്‍ണം; വിലയില്‍ വൻ വര്‍ധന

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയില്‍ വൻ വർധന. പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 71,440 രൂപയായി ഉയർന്നു.

ഗ്രാമിന് 220 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 8930 രൂപയായാണ് വർധിച്ചത്. ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയില്‍ സ്വർണവിലയെത്തി.

സ്പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔണ്‍സിന് 3,293.98 ആയി ഉയർന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്. ഡോളർ ദുർബലമായതും നികുതി ബില്ലിനെ കുറിച്ചുള്ള യു.എസ് പാർലമെന്റിലെ ചർച്ചകളുമാണ് വില ഉയരാനുള്ള കാരണം.

ഇന്ത്യൻ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയർന്നപ്പോള്‍ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയില്‍ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം.

സെൻസെക്സില്‍ സണ്‍ ഫാർമസ്യൂട്ടിക്കല്‍സാണ് വൻ നേട്ടമുണ്ടാക്കിയത്. കമ്ബനിയുടെ ഓഹരിവില 1.54 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ ടൈംസ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, നെസ്ലേ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ കമ്ബനികളെല്ലാം നേട്ടത്തിലാണ്. ഇൻഡസ്‍ലാൻഡ് ബാങ്ക് 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, ബജാജ് ഫിനാൻസ് എന്നിവയും നഷ്ടത്തിലാണ്.

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു;പവന് 1560 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു.

പവന്റെ വിലയില്‍ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വർണത്തിന്റെ വ്യാപാരം. സ്പോട്ട് ഗോള്‍ഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,153.09 ഡോളറായി കുറഞ്ഞു. ഏപ്രില്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച്‌ 9130 രൂപയും പവന് 440 രൂപ വർധിച്ച്‌ 73,040 രൂപയുമായി. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 850 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

നാലുദിവസത്തിനിടെ മാത്രം പവന് 3,000 രൂപ വർധിച്ചു.തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകള്‍ തുടങ്ങിയവയാണ് സ്വർണവിലയില്‍ മാറ്റം വരാനുള്ള പ്രധാന കാരണങ്ങള്‍.

ബുധനാഴ്ച ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. പവന്റെ വില പവന്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയാവുകയും ചെയ്തു.

ചൈന വൻതോതില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. ഈ വർഷം സ്വർണവില 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. അടുത്തു തന്നെ കേരളത്തില്‍ സ്വർണവില പവന് 75,000 രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകള്‍.

അക്ഷയതൃതീയയ്ക്കു തൊട്ടുമുമ്ബ് തിരിച്ചുകയറി സ്വര്‍ണം; വീണ്ടും 72,000 രൂപയിലേക്ക്

സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും തിരിച്ചുകയറി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,395 രൂപയിലുമെത്തി.

അക്ഷയതൃതീയയ്ക്ക് ഇനി ഒരു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില വീണ്ടും കുതിക്കുന്നത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 3,353 ഡോളർ വരെ ഉയർന്നശേഷം നിലവില്‍ 3,311 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച്‌ രൂപ

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്ബനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച്‌ പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു; പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?

മനസ്സിന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പലരും അതിന്റെ വില ഒരു പ്രശ്നമായി കാണാറേ ഇല്ല. എന്നാല്‍ ഇനി മുതല്‍ അത് നടപ്പില്ലെന്നതാണ് ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍ ആണ് പുതിയ തീരുമാനം. ഒരു ശതമാനമായിരിക്കും ഈ ഇനത്തില്‍ ചുമത്തുന്ന നികുതി.

ടിസിഎസ് ശേഖരിക്കുന്നതിനായി പത്ത് വസ്തുക്കള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ വില വരുന്നുവെങ്കില്‍ ആണ് ഈ ഇനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ഒടുക്കേണ്ടി വരിക. 2024 ലെ ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായാണ് ആഡംബര വസ്തുക്കളില്‍ ടിസിഎസ് ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 206 സി പ്രകാരമാണ് നികുതി ചുമത്തുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള മോട്ടോര്‍ വാഹനത്തിന്റെ വില്‍പ്പനയില്‍ നിലവില്‍ സമാനമായി ടിസിഎസ് ഈടാക്കുന്നുണ്ട്.

പത്ത് ലക്ഷം രൂപ വില വരുന്ന ഒരു സാധനത്തിന് പതിനായിരം രൂപയായിരിക്കും നികുതി ഇനത്തില്‍ ഈടാക്കുന്നത്. റിസ്റ്റ് വാച്ചുകള്‍; പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ തുടങ്ങിയ കലാസൃഷ്ടികള്‍; നാണയങ്ങള്‍, സ്റ്റാമ്ബുകള്‍ പോലുള്ള ശേഖരണവസ്തുക്കള്‍; യാച്ചുകള്‍, റോയിംഗ് ബോട്ടുകള്‍, കനോകള്‍, ഹെലികോപ്റ്ററുകള്‍; സണ്‍ഗ്ലാസുകള്‍; ഹാന്‍ഡ്ബാഗുകള്‍, പഴ്‌സുകള്‍ പോലുള്ള ബാഗുകള്‍; ഷൂസ്; ഗോള്‍ഫ് കിറ്റ്, സ്‌കീ-വെയര്‍ പോലുള്ള സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഉപകരണങ്ങളും; ഹോം തിയറ്റര്‍ സിസ്റ്റങ്ങള്‍; റേസ് ക്ലബ്ബുകളിലോ പോളോയ്‌ക്കോ കുതിരപ്പന്തയത്തില്‍ ഉപയോഗിക്കുന്ന കുതിരകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

വിലയില്‍ പുതിയ റെക്കാഡിട്ട് സ്വര്‍ണം; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച്‌ 75,120 രൂപയായി.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.

ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതിനാല്‍ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയർന്നു. സാമ്ബത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച്‌ വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.

അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.

സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച്‌ പുതിയ ഉയരം കുറിച്ചു.

ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

വീണ്ടും വൻകുതിപ്പ്: സ്വര്‍ണം പവന് 71,360 രൂപയായി

യു എസ് ചൈന വ്യാപാര സംഘർഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വർണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി.

70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വർധനവുണ്ടായത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.

വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് വില വർധനവിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വർണം വാങ്ങുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണം നേട്ടമാക്കി.

ഡിമാന്റില്‍ കുതിച്ച്‌ സ്വര്‍ണം: പവന് 2,160 രൂപ കൂടി 68,480 രൂപയായി

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതില്‍ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നില്‍.

രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 3,167 ഡോളർ നിലവാരത്തിലാണ്.

മഹാവിർ ജയന്തി പ്രമാണിച്ച്‌ ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വില വർധന അപ്പോഴായിരിക്കും പ്രതിഫലിക്കുക.

ലോകത്തിലെ രണ്ട് വൻകിട സാമ്ബത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയർന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

സ്വര്‍ണ വില കുറയുന്നു; പവന് 50,000 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം

ആഗോള വിപണി തകർച്ച നേരിട്ടതോടെ സ്വർണ വിലയിലും കാര്യമായ കുറവുണ്ടായിരിക്കുകയാണ്.
 കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയുമാണ് വില.
രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പവൻ വില 66,000 രൂപയില്‍ താഴെ വരുന്നത്. ഏപ്രില്‍ 3ന് പവന് 68,480 രൂപയെന്ന റെക്കോഡിലെത്തിയതിനു പിന്നാലെയാണ് സ്വർണവില പിന്നിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് മികച്ച ആവസരമാണെങ്കില്‍ കൂടി ആഗോള വിപണിയില്‍ സ്വർണവില ഇടിയുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇട വരുത്തിയേക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.

രാജ്യാന്തര സ്വർണവില 38 ശതമാനം വരെ ഇടിഞ്ഞ് 1820 ഡോളറില്‍ വരെ എത്തിയേക്കാമെന്നാണ് യുഎസ് അനലിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ സ്വർണ വില പവന് 5000 രൂപയില്‍ താഴെയായി മാറും. സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെന്ന് മില്‍സ് അടക്കമുള്ള അനലിസ്റ്റുകള്‍ പറയുന്നു.

ഉയർന്ന വിതരണ തോത്

ആഗോളതലത്തില്‍ സ്വർണത്തിന്‍റെ വിതരണത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വർണത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ 9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയില്‍ സ്വർണത്തിന്‍റെ ഉത്പാദനം വർധിച്ചിട്ടുണ്ട്. അതു പോലെ തന്നെ പഴയ സ്വർണം റീ സൈക്കിള്‍ ചെയ്യുന്നതിലും വർധനവുണ്ട്. ഇവയെല്ലാം വിതരണം വർധിപ്പിക്കാനുള്ള സമ്മർദമായി മാറുമെന്നും തത്ഫലമായി സ്വർണ വില കുറയുമെന്നുമാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

ആവശ്യകത കുറയുന്നുവെന്ന് സൂചന

നിലവില്‍ നിക്ഷേപകർ സ്വർണത്തിനോട് വലിയ മമത കാണിക്കുന്നുണ്ടെങ്കിലും ഈ ട്രെൻഡ് പെട്ടെന്ന് മാറുമെന്നാണ് കരുതുന്നത്. സെൻട്രല്‍ ബാങ്കുകള്‍ 1,045 ടണ്‍ സ്വർണമാണ് കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ബാങ്കുകള്‍ ആയിരത്തില്‍ പരം ടണ്‍ സ്വർണം വാങ്ങുന്നത്. എന്നാല്‍ ബാങ്കുകളില്‍ ഭൂരിപക്ഷവും സ്വർണ നിക്ഷേപത്തില്‍ നിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍‌സില്‍ സർവേ വ്യക്തമാക്കുന്നു.