BREAKING NEWS
National News

728x90

header-ad

468x60

header-ad

പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി; അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍

പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുർമു. കാലഹരണപ്പെട്ട 1961ലെ ആദായനികുതി നിയമത്തിന് പകരമായാണിത്.

അടുത്ത സാമ്ബത്തിക വർഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 2026 ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ഈ പുതിയ നിയമം, നികുതി നിയമങ്ങളെ ലളിതമാക്കുകയും വാക്കുകളുടെ എണ്ണം കുറച്ച്‌ എളുപ്പത്തില്‍ മനസ്സിലാക്കാൻ സാധിക്കുന്നതാക്കി മാറ്റുകയും ചെയ്യും.
 ആദായ നികുതി വകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2025-ലെ ആദായനികുതി ബില്‍ പാർലമെന്റ് ഓഗസ്റ്റ് 12-ന് പാസാക്കിയിരുന്നു. പുതിയ നിയമം നികുതി നിരക്കുകളില്‍ മാറ്റമൊന്നും വരുത്തുന്നില്ല, മറിച്ച്‌ സങ്കീർണ്ണമായ ആദായനികുതി നിയമങ്ങള്‍ മനസ്സിലാക്കുന്നതിന് ആവശ്യമായ ഭാഷയെ ലളിതമാക്കുക മാത്രമാണ് ചെയ്യുന്നത്.

പുതിയ നിയമം അനാവശ്യമായ വ്യവസ്ഥകളും കാലഹരണപ്പെട്ട ഭാഷയും ഒഴിവാക്കുകയും, 1961-ലെ ആദായനികുതി നിയമത്തിലെ 819 വകുപ്പുകള്‍ 536 ആക്കി കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം അധ്യായങ്ങളുടെ എണ്ണം 47-ല്‍ നിന്ന് 23 ആക്കുകയും ചെയ്തു. 

പുതിയ ആദായനികുതി നിയമത്തില്‍ വാക്കുകളുടെ എണ്ണം 5.12 ലക്ഷത്തില്‍ നിന്ന് 2.6 ലക്ഷമായി കുറഞ്ഞു. കൂടാതെ പ‍ഴയ നിയമത്തിലെ സങ്കീർണ്ണമായ എഴുത്തിന് പകരം വ്യക്തത വർദ്ധിപ്പിക്കുന്നതിനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും അവതരിപ്പിക്കും.

« PREV
NEXT »

Facebook Comments APPID