70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വർധനവുണ്ടായത്.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.
വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് വില വർധനവിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വർണം വാങ്ങുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണം നേട്ടമാക്കി.
No comments
Post a Comment