ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍.ജെ.ഡി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
No comments
Post a Comment