BREAKING NEWS
National News

728x90

header-ad

468x60

header-ad

സ്വര്‍ണം കടമെടുത്ത് വാങ്ങിക്കൂട്ടുന്നുണ്ടോ? വിദഗ്ധര്‍ പറയുന്നത്..ലാഭം കൊയ്യണമെങ്കില്‍ ചെയ്യേണ്ടത്.

സ്വർണ വില കുതിക്കുകയാണ്. ആദ്യമായി ആഗോള വിപണിയില്‍ ഔണ്‍സിന് 3050 ഡോളർ ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണയിലെ വില വർധനവ് രാജ്യത്തെ സ്വർണമാർക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയില്‍ ഒരു ഗ്രാം സ്വർണത്തിന് 8308 രൂപയാണ് വില.
വില കൂടുമ്ബോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന് ഡിമാന്റ് ഏറുകയാണ്. ഭാവിയില്‍ ലാഭം പ്രതീക്ഷിച്ച്‌ കൈയ്യില്‍ പണം ഇല്ലെങ്കിലും കടംവാങ്ങിയെങ്കിലും ഈ സമയത്ത് സ്വർണം വാങ്ങിക്കൂട്ടുന്നവർ ഉണ്ട്. എന്നാല്‍ കടം വാങ്ങിയും ക്രൈഡിറ്റ് കാർഡിലൂടെയുമെല്ലാം ഈ സമയത്ത് സ്വർണം വാങ്ങുന്നത് ഗുണകരമാണോ? എങ്ങനെ ലാഭകരമായി സ്വർണം വാങ്ങാം? വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിക്കാം.

റെക്കോഡ് വിലക്കാണ് സ്വർണ വ്യാപാരം നടക്കുന്നതെങ്കിലും കടം വാങ്ങി സ്വർണം വാങ്ങാൻ നിർദേശിക്കില്ലെന്ന് പറയുകയാണ് യുഎഇ ആസ്ഥാനമായുള്ള സ്വർണ്ണ നിക്ഷേപകയും വിശകലന വിദഗ്ദ്ധയുമായ ജോർജിന എഫലിൻ. ഇനി സ്വര്‍ണത്തിന് വില കുറഞ്ഞാലും കടം വാങ്ങി സ്വർണം വാങ്ങരുതെന്ന നിർദേശമാണ് അവർ നല്‍കുന്നത്. സ്വർണം പണയം വെച്ചാലും വിറ്റാലുമെല്ലാം വരുമാനം തന്നെയാണ്. പക്ഷെ വ്യക്തിഗത ലോണെടുത്തും പലിശക്ക് വാങ്ങിയുമെല്ലാം ഇപ്പോള്‍ സ്വർണം വാങ്ങിയാല്‍ ഭാവിയില്‍ പലിശ നിങ്ങളെ വലിയ കടക്കെണിയില്‍ എത്തിച്ചേക്കും', അവർ പറഞ്ഞു.

ഇത്തരത്തില്‍ കടം വാങ്ങി സ്വർണം വാങ്ങുന്നത് അപകടമാണെന്ന് അറിയാമെങ്കിലും ചിലർ സ്വർണം വാങ്ങാൻ തുനിഞ്ഞിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് എങ്ങനെ ലാഭം കൊയ്യാം? കുറഞ്ഞ പലിശ നിരക്കുള്ള വ്യക്തിഗത ലോണുകളെ ഇതിനായി ആശ്രയിക്കാം. നിങ്ങളുടെ വായ്പയുടെ പലിശയേക്കാള്‍ വേഗത്തില്‍ സ്വർണത്തിന്റെ മൂല്യം ഉയരുകയാണെങ്കില്‍ തീർച്ചയായും ലാഭം തന്നെ. എന്നാല്‍ കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത ലോണ്‍ ലഭിക്കുമോ? സാധ്യത കുറവാണ്. ഇതിനിടയില്‍ സ്വർണ വില കുത്തനെ കുറഞ്ഞാല്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പൈസ കടം വീട്ടാൻ വേണ്ടി വന്നേക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കില്‍ അപകടം കുറച്ച്‌ കൂടുതലാണ്. കാരണം ക്രെഡിറ്റ് പലിശ 14 മുതല്‍ 30 ശതമാനം വരെ വന്നേക്കും. സ്വർണത്തില്‍ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ കടമെടുത്ത് സ്വർണ വാങ്ങുന്നത് വലിയ അപകടം ഉണ്ടാക്കില്ല.എന്നാല്‍ മറിച്ചാണെങ്കില്‍ സ്വർണത്തിന്റെ വില കുറയുന്നത് നിങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കും. ചുരുക്കി പറഞ്ഞാല്‍ റിസ്ക് എടുക്കാനുള്ള ധൈര്യവും നിങ്ങളുടെ സാമ്ബത്തിക സ്ഥിതിയേയുമൊക്കെ ഇക്കാര്യത്തില്‍ പ്രധാനമാണ്.

എന്തായാലും സ്വർണത്തില്‍ സ്വന്തം പണം നിക്ഷേപിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വില കുറയുമ്ബോള്‍ മാത്രം സ്വർണം വാങ്ങുക. സ്വർണത്തില്‍ ബുദ്ധിപൂർവ്വം നിക്ഷേപിച്ചെങ്കില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പും ഇവർ നല്‍കുന്നു.

« PREV
NEXT »

Facebook Comments APPID