BREAKING NEWS
National News

728x90

header-ad

468x60

header-ad

കുത്തനെ താഴേക്ക് സ്വര്‍ണം; വിലയില്‍ വൻ ഇടിവ്

റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്.
 67,200 രൂപയായാണ് വില കുറഞ്ഞത്.
ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി. അതേസമയം, ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ബോംബെ സൂചിക സെൻസെക്സ് 527.54 പോയിന്റ് ഇടിഞ്ഞ് 75,767.82 പോയിന്റിലാണ് വ്യാപാരം. നിഫ്റ്റിയില്‍ 187.15 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. 23,062 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ട്രംപിന്റെ തീരുവ വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്ബത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് വിപണികളെ ഉലച്ചത്.

ഡൗ ജോണ്‍സ് ഇൻഡസ്ട്രിയല്‍ ആവേറജില്‍ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകില്‍ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.
« PREV
NEXT »

Facebook Comments APPID