BREAKING NEWS
National News

728x90

header-ad

468x60

header-ad

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങള്‍

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരള്‍ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
കരളില്‍ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്.
വിഷവസ്തുക്കളെ ഫില്‍ട്ടർ ചെയ്യാനും ദഹനത്തെ സഹായിക്കാനും കരള്‍ പ്രവർത്തിക്കുന്നു.

കരള്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായതോ സാധാരണ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതോ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വയറിലെ അസ്വസ്ഥത, ക്ഷീണം, ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അവ കരള്‍ തകരാറിന്റെ ലക്ഷണമാകാമെന്നും ഡോക്ടർ പറയുന്നു. അവഗണിക്കാൻ പാടില്ലാത്ത കരള്‍ ട്യൂമറിന്റെ 10 ആദ്യകാല ലക്ഷണങ്ങളെ കുറിച്ച്‌ ഡോ. പവൻ പറയുന്നു.

1. വയറിന്റെ മുകളില്‍ വലതുവശത്ത് സ്ഥിരമായ വേദന ഉണ്ടാകുന്നത് കരള്‍ പ്രശ്നത്തെ സൂചിപ്പിക്കുന്നു.

2. ശരീരഭാരം കുറയല്‍ : ശ്രമിക്കാതെ ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ആറ് മാസത്തിനുള്ളില്‍ ശരീരഭാരത്തിന്റെ 5-10 ശതമാനത്തില്‍ കൂടുതല്‍ കാരണമില്ലാതെ കുറഞ്ഞിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

3. വിശപ്പിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക: വളരെ വേഗത്തില്‍ വയറു നിറഞ്ഞതായി തോന്നുകയോ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നത് വീക്കം അല്ലെങ്കില്‍ ട്യൂമർ വയറ്റില്‍ വളരുന്നതിന്റെ ലക്ഷണമാണ്.

4. വിട്ടുമാറാത്ത ക്ഷീണം : എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കരളിന്റെ പ്രവർത്തന തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.

5. ഓക്കാനം, ഛർദ്ദി എന്നിവ അവഗണിക്കരുത്: തുടർച്ചയായ ഓക്കാനം അല്ലെങ്കില്‍ പെട്ടെന്ന് ഛർദ്ദി ഉണ്ടാകുന്നത് കരള്‍ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ്.

6. ത്വക്കിലോ കണ്ണുകളിലോ മഞ്ഞനിറം: ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുന്നത് കരള്‍ ബിലിറൂബിൻ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നില്ല എന്നതിന്റെ ലക്ഷണമാണ്.

7. വയറ് വീർത്തിരിക്കുക : വയറ് എപ്പോഴും വീർത്തിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. വയറ് എപ്പോഴും വീർത്തിരിക്കുന്നത് ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ (അസൈറ്റുകള്‍) ലക്ഷണമായിരിക്കാം. പലപ്പോഴും കരള്‍ പ്രവർത്തനം മോശമാകുകയോ ട്യൂമർ സംബന്ധമായ രക്തപ്രവാഹ തടസ്സം മൂലമോ ആകാം.

8. പനി : സ്ഥിരമായി പനി വരുന്നതും കരള്‍ തകരാളിലാണെന്നകിന്റെ ലക്ഷണമാണ്.

9. ചർമ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക: ചർമ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച്‌ കൈകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. കരളിന്റെ പ്രവർത്തനം തകരാറിലായതിനാല്‍ രക്തത്തില്‍ പിത്തരസം ലവണങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെ സൂചനയാകാം.

10. വയറില്‍ മുഴ കാണുക : ചിലപ്പോള്‍ കരളിലെ ട്യൂമർ വാരിയെല്ലുകള്‍ക്ക് താഴെ ഒരു മുഴ പോലെ തോന്നുന്ന തരത്തില്‍ വലുതായി വളരുന്നു. ഇതും കരള്‍ ട്യൂമറിന്റെ മറ്റൊരു ലക്ഷണമാണ്.
« PREV
NEXT »

Facebook Comments APPID