അനിൽ അംബാനിയുടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.
അനിൽ ധീരുഭായി അംബാനിയിയുടെ കമ്പനികളുമായി ബന്ധപ്പെട്ട 35 ഇടങ്ങളിലാണ് ഇ ഡി പരിശോധന.
യെസ് ബാങ്കിൽ നിന്നുള്ള 3000 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ഇ ഡി പരിശോധന നടത്തിയത്.
അനിൽ അംബാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുതിർന്ന ബിസിനസ് എക്സിക്യൂട്ടീവുകളുടെ ഓഫീസുകളിലും റെയ്ഡുകൾ നടക്കുന്നുണ്ട്. ഫണ്ടുകൾ വകമാറ്റാൻ ആസൂത്രണം ചെയ്ത തട്ടിപ്പിന്റെ തെളിവുകൾ കണ്ടെത്തിയതായി ഇഡി പറയുന്നു. തട്ടിപ്പിലൂടെ ബാങ്കുകൾ, ഓഹരിയുടമകൾ, നിക്ഷേപകർ, പൊതു സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.
No comments
Post a Comment