മൂന്ന് നിലകളിലായി പൂർണമായും ശീതീകരിച്ച കെട്ടിടം. 20,000 ബോട്ടിലുകള്‍ വരെ ഡിസ്പ്ലേ ചെയ്യാനുള്ള സ്ഥലസൗകര്യം. പേരുപോലെ, സൂപ്പർ പ്രീമിയം, അതായത് വില കൂടിയ മദ്യ ബ്രാൻഡുകളാണ് ഹൈലൈറ്റ്. എങ്കിലും 250 രൂപ മുതലുള്ള മദ്യവും ഔട്ട്ലെറ്റില്‍ കിട്ടും. ബിയർ വെന്റിങ് മെഷീനും ഇവിടെയുണ്ട്. ആവശ്യമുള്ള ബ്രാൻഡ് തിരഞ്ഞെടുത്ത് പണമടച്ചാല്‍ ബിയർ നേരെ കൈകളിലെത്തും.
കസ്റ്റമേഴ്സിന് മികച്ച എക്സ്പീരിയൻസ് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ബെവ്കോയുടെ ഇത്തരമൊരു ഉദ്യമം. ഇവിടെ വരുന്ന ആരും മദ്യം ക്യൂനിന്ന് വാങ്ങേണ്ടി വരില്ല. മുകളിലേക്ക് കയറാൻ ലിഫ്റ്റുണ്ട്. മദ്യം വാങ്ങാൻ വരുമ്ബോള്‍ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുമോയെന്ന ടെൻഷനും വേണ്ട. പാർക്കിങ്ങിനും സൗകര്യവുമുണ്ട്.
പ്രീമിയം ഔട്ട്ലെറ്റുകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള മദ്യക്കുപ്പി മോഷണവും ഇവിടെ നടക്കില്ല. ആർഎഫ് ഐഡി ടാഗുള്ള കുപ്പികളാണ് എല്ലാ റാക്കുകളിലുമുള്ളത്. ആരെങ്കിലും ബാഗിനകത്തോ മറ്റോ ആക്കി കൊണ്ടുപോകാൻ ശ്രമിച്ചാല്‍ അലാം മുഴങ്ങും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുപോലെ ഒരു സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് എങ്കിലും ആരംഭിക്കാനാണ് ബെവ്കോയുടെ പദ്ധതി. വൈകാതെ കൊച്ചിയിലും കോഴിക്കോടും ഇടുക്കിയിലും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ ഓപ്പണ്‍ ചെയ്യും.
No comments
Post a Comment