BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.

മാര്‍ച്ച്‌ 20ന് 66,480 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ ഇന്നത്തേതുള്‍പ്പെടെ 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടായത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല.109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തു: മുംബയ് പരിശീലകന് കേരളത്തില്‍ നിന്നൊരു ഫോണ്‍കാള്‍, ഒടുവില്‍ !

ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത പെരിന്തല്‍മണ്ണയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ വിഘ്നേഷ് പുത്തൂരാണ് ഇപ്പോള്‍ ഐ.പി.എല്ലിലെ സ്റ്റാർ.

ആഭ്യന്തരക്രിക്കറ്റിലെ അനുഭവസമ്ബത്തിന്റെ അകമ്ബടിയില്ലാതെ മുംബയ് ഇന്ത്യൻസിന്റെ കുപ്പായത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറിയ 23കാരൻ വിഘ്നേഷ് ഈ വിജയത്തിലേക്കെത്തിയത് നിരവധി വിഘ്നങ്ങള്‍ മറികടന്നാണ്.

വിലകൂടിയ ക്രിക്കറ്റ്കിറ്റ് വാങ്ങിനല്‍കാൻ പിതാവിന് കഴിയില്ലെന്ന് മനസിലാക്കി, ബാറ്ററാകണമെന്ന മോഹം മാറ്റിവച്ച്‌ ബൗളറായതാണ് വിഘ്നേഷ്. ശാരീരികക്ഷമത അളക്കുന്ന 'യോ യോ" ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ വർഷം കേരളത്തിന്റെ അണ്ടർ 23 ടീം സെലക്ഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഘ്നേഷ് ഇനിയും കേരള സീനിയർ ടീമില്‍ കളിച്ചിട്ടില്ല.

ചെറുപ്രായത്തിലേ ആസ്ത്മയുള്ളതിനാല്‍ കഠിനമായ ശാരീരികഅദ്ധ്വാനവും പൊടിയും പ്രയാസമായതിനാലാണ് യോ യോ ടെസ്റ്റ് കടക്കാനാതിരുന്നത്. ക്രിക്കറ്റില്‍ അപൂർവമായ ചൈനാമാൻ സ്പിന്നറായിട്ടും വിഘ്നേഷിനെ വേണ്ടെന്നായിരുന്നു കേരള സെലക്ടർമാരുടെ നിലപാട്. ഒടുവില്‍ അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിലെത്തിയപ്പോഴും പാര!. ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തുവെന്ന് മുംബയ് ഇന്ത്യൻസിന്റെ പരിശീലകരിലൊരാള്‍ക്ക് കേരളത്തില്‍ നിന്നൊരു ഫോണ്‍കാള്‍. പക്ഷേ ആ വിഘ്നങ്ങളൊക്കെയും വിധിക്കുമുന്നില്‍ വഴിമാറി.
ഒരൊറ്റ പന്തില്‍ തുറന്ന അവസരം

കഴിഞ്ഞ ഓണക്കാലത്ത് കാര്യവട്ടത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് ടീമിലായിരുന്നു വിഘ്നേഷ്. റിപ്പിള്‍സിന്റെ ഒൻപത് മത്സരങ്ങളില്‍ വിഘ്നേഷിന് അവസരം ലഭിച്ചത് മൂന്ന് കളികളില്‍ മാത്രം. ആകെ എറിഞ്ഞത് 42 പന്തുകള്‍. രണ്ട് വിക്കറ്റുകളേ വീഴ്ത്താനായുള്ളൂ. എന്നാല്‍ പുതിയ താരങ്ങളെ കണ്ടെത്താൻ കാര്യവട്ടത്തെത്തിയ മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ട് പരിശീലകന്റെ മനസില്‍ വിഘ്നേഷ് എറിഞ്ഞ ഒരൊറ്റ പന്ത് പതിഞ്ഞു.

ഐ.പി.എല്‍ ടീം സെലക്ഷൻ ട്രയല്‍സിനുവേണ്ടി മുംബയ്‌യിലെത്താൻ ക്ഷണം. അവിടെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പയ്യന്റെ പന്തേറില്‍ ഇംപ്രസ്ഡായതോടെ താരലേലത്തിലൂടെ ടീമിലെത്തി. എങ്കിലും ആദ്യ മത്സരത്തില്‍ കളിക്കാമെന്ന് കരുതിയില്ല. പക്ഷേ കഴിഞ്ഞരാത്രി കഥമാറി. മത്സരം കഴിഞ്ഞ് സാക്ഷാല്‍ ധോണിവരെ പുറത്തുതട്ടി അഭിനന്ദിച്ചു. മുംബയ് ഇന്ത്യൻസ് ടീം ഉടമ നിത അംബാനി മത്സരത്തിലെ മികച്ച കളിക്കാരനുള്ള മെഡലും വിഘ്നേഷിന് ചാർത്തിക്കൊടുത്തു.

കേരളത്തില്‍ പരക്കെ വേനല്‍ മഴ, ആലപ്പുഴയില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത.

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ.
 കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കെയാണ് വൈകുന്നേരത്തോടെ ഭേദപ്പെട്ട മഴ പെയ്തിറങ്ങിയത്.
വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചേയ്ക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്ക് പിന്നാലെ കനത്ത നാശ നഷ്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ശനിയാഴ്ച വൈകീട്ട് പുറപ്പെടുവിച്ച മഴ സാധ്യതാ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിന് പുറമെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ദക്ഷിണ അസം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കും വിധം ഇടിമിന്നല്‍, കനത്ത മഴ, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.


കെ-ടെറ്റ് ഇല്ലാതെ നിയമിച്ച അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

എയ്ഡഡ് സ്കൂളുകളില്‍ 2019-20 അധ്യയന വർഷം മുതല്‍ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉടൻ സർവിസില്‍നിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

നേരത്തെ നിയമനാംഗീകാരം നേടുകയും എന്നാല്‍ കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ചിട്ടുണ്ട്.

കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ സ്ഥാനക്കയറ്റം നല്‍കുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത കല്‍പ്പിക്കാനും നിർദേശം നല്‍കി. ഉത്തരവില്‍ നിർദേശിച്ച കാര്യങ്ങള്‍ ഈ മാസം തന്നെ നടപ്പില്‍ വരുത്തണം. നിലവില്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന നൂറുകണക്കിന് അധ്യാപകരാണ് ഉത്തരവ് വഴി പുറത്താവുക.

പിന്നീട് യോഗ്യത നേടുമെന്ന കണക്കുകൂട്ടലിലാണ് പല മാനേജ്മെന്‍റുകളും യോഗ്യത പരീക്ഷ ജയിക്കാത്തവരെ നിയമിച്ചത്. 2012 ജൂണ്‍ ഒന്ന് മുതല്‍ നിയമിതരാകുന്ന അധ്യാപകർക്കാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യത പരീക്ഷ നിർബന്ധം. 2011ല്‍ വിദ്യാഭ്യാസ അവകാശചട്ടങ്ങള്‍ നിലവില്‍ വന്നതുമുതല്‍ അഞ്ച് വർഷമായിരുന്നു നിലവിലുള്ളവർക്ക് യോഗ്യത നേടാനുള്ള സമയപരിധി.

ഇതില്‍ 2019-20 വരെ നിയമിതരാകുന്നവർക്ക് ഇളവ് അനുവദിച്ചിരുന്നു.ഇവർ 2020-21ഓടെ യോഗ്യത നേടണമെന്നായിരുന്നു. ഇതിന് ശേഷം നടന്ന പരീക്ഷകളിലും യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയില്‍ 2023ലെ ഉത്തരവ് പ്രകാരം പ്രത്യേക പരീക്ഷയും നടത്തി. ഇതിന് പുറമെ വർഷം രണ്ടുതവണ കെ-ടെറ്റ് പരീക്ഷ നടക്കുന്നുമുണ്ട്.

യോഗ്യത നേടാത്തവർക്ക് ഇതിനകം ചുരുങ്ങിയത് പത്ത് അവസരം ലഭിച്ചുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 വരെയുള്ളവർക്ക് യോഗ്യത നേടാൻ സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമനം നടത്തുന്നതിന് അനുവദിച്ച തീയതിയായ 2021 ജൂലൈ 15 മുതല്‍ കെ-ടെറ്റ് നിർബന്ധവുമാണ്. ഈ സാഹചര്യത്തിലാണ് കർക്കശ നടപടി.

നിരവധിപ്രധാന മാറ്റങ്ങളുമായി ഐപിഎല്‍ 2025 സീസണിന് ഇന്ന് തുടക്കമാകും

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെ ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുമ്ബോള്‍, വരാനിരിക്കുന്ന പതിപ്പിനായി നിരവധി പ്രധാന മാറ്റങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.

2025 മാർച്ച്‌ 20 ന് നടന്ന ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും മാനേജർമാരുടെയും യോഗത്തിന് ശേഷമാണ് ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

ഒരു പ്രധാന മാറ്റം പന്തില്‍ ഉമിനീർ വീണ്ടും ഉപയോഗിക്കുന്നതാണ്. കോവിഡ്-19 പാൻഡെമിക് സമയത്ത് തുടക്കത്തില്‍ നടപ്പിലാക്കിയിരുന്ന ഉമിനീർ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീക്കി, ഇത് ബൗളർമാർക്ക് വീണ്ടും പന്ത് തിളങ്ങാൻ അനുവദിച്ചു. കൂടാതെ, രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമുകള്‍ക്ക് ഇപ്പോള്‍ 10-ാം ഓവറിനുശേഷം മഞ്ഞുവീഴ്ച നേരിടാൻ പന്ത് മാറ്റാൻ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ദൃശ്യമായ മഞ്ഞ് ഇല്ലെങ്കില്‍ പോലും ഈ തീരുമാനം ബാധകമാണ്, കൂടാതെ അമ്ബയർമാർ പന്ത് സമാനമായ തേയ്മാനമുള്ള ഒന്ന് ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കും.

കൂടുതല്‍ അപ്‌ഡേറ്റുകളില്‍ ഒരു പുതിയ പെരുമാറ്റച്ചട്ടം ഉള്‍പ്പെടുന്നു, ഇത് ഒരു ഡീമെറിറ്റ് പോയിന്റ് സിസ്റ്റവും 36 മാസം നീണ്ടുനില്‍ക്കുന്ന സസ്പെൻഷൻ പോയിന്റുകളും അവതരിപ്പിക്കുന്നു. കൂടാതെ, കൃത്യമായ അമ്ബയർ തീരുമാനങ്ങള്‍ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഹോക്ക്-ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌, ഓഫ്-സ്റ്റമ്ബിന് പുറത്തുള്ള ഉയരം അടിസ്ഥാനമാക്കിയുള്ള നോ-ബോളുകളുടെയും വൈഡ് ബോളുകളുടെയും അവലോകനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) വികസിപ്പിച്ചിട്ടുണ്ട്.

ശക്തമായ മഴ; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസം.

മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച്‌ എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച്‌ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടതുവിരുദ്ധർ നടത്തുന്ന സമരമാണിത്. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാല്‍ സമരം ആവില്ലെന്നും 90% ആശാവർക്കർമാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് വിജയരാഘവൻ ദില്ലിയില്‍ പറഞ്ഞത്.

എന്താണ് വെരിക്കോസ് വെയിന്‍? അറിയേണ്ട കാര്യങ്ങള്‍

ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്ബുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്.

ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടിയാണ്. വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഏറെ നേരമുള്ള നില്‍പും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയര്‍ത്തി വച്ച്‌ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് വെരിക്കോസ് വെയിന്‍ വരാതിരിക്കാനും ഫലപ്രദമാണ്.

സിരകള്‍ വികസിച്ച്‌, ചുരുണ്ട് കാലില്‍ അശുദ്ധരക്തം കെട്ടി നില്‍ക്കുന്നതിനെയാണ് 'വെരിക്കോസ് വെയിന്‍' എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലില്‍ നീര്, നിറവ്യത്യാസം, ചൊറിച്ചില്‍, ഉണങ്ങാന്‍ താമസമുള്ള വ്രണങ്ങള്‍, രക്തസ്രാവം, കൂടുതല്‍ നേരം നില്‍ക്കാനും നടക്കാനും പ്രയാസവും കാല്‍കഴപ്പും കാലുകള്‍ക്കു വലുപ്പക്കൂടുതല്‍, ഭാരക്കൂടുതല്‍ എന്നിവയും അനുഭവപ്പെടാം.

ചികിത്സ ഏറെനാള്‍ വൈകിയാല്‍ കാല്‍മുട്ട്, കണങ്കാല്‍, പാദം തുടങ്ങിയ സ്ഥലങ്ങളില്‍ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാല്‍ പ്രശ്‌നം അരക്കെട്ടില്‍ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലില്‍ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാന്‍ ക്രമീകരിച്ചിട്ടുള്ള കാഫ്മസില്‍ പമ്ബും വാല്‍വുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂര്‍ത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതല്‍ അലട്ടാറ്. ദൈനംദിന പ്രവൃത്തികളില്‍ ഏറെ നേരെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

പാരമ്ബര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലര്‍ പരിശോധനയിലൂടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിന്‍ മാറ്റാന്‍ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്‌നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷന്‍ കാലഹരണപ്പെട്ടിരിക്കുന്നു.

ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. ചിലതരം മരുന്നുകള്‍ കുത്തിവച്ച്‌ വെയിനുകളെ ചുരുക്കിക്കളയുന്ന സ്‌ക്‌ളീറോതെറപ്പി, വെയിനുകള്‍ക്കുള്ളിലേക്ക് ലേസറോ റേഡിയോ ഫ്രീക്വന്‍സി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്‌ളേഷന്‍ തെറപ്പി എന്നീ ചികിത്സകള്‍ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലാത്തതുമാണ്.

ധോണി മുതല്‍ ഡുപ്ലെസിസ് വരെ. ഈ ഐപിഎല്ലോടെ വിരമിക്കാൻ 5 താരങ്ങള്‍.

മാർച്ച്‌ 22നാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം വ്യത്യസ്തമായ ടീമുകളും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ഇത്തവണത്തെ ഐപിഎല്‍ എത്തുന്നത്.

ധോണി, രോഹിത്, കോഹ്ലി അടക്കം ഇന്ത്യൻ ടീമിലെ പല വമ്ബന്മാരും ഇത്തവണത്തെ ഐപിഎല്ലിലും അണിനിരക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിന് ശേഷം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീനിയർ താരമായ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിന്റെ ഒരു വലിയ അംബാസിഡർ തന്നെയാണ്. 2008 ഐപിഎല്‍ മുതല്‍ ചെന്നൈ ടീമിന്റെ നിറസാന്നിധ്യമായ ധോണി കഴിഞ്ഞ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഈ സീസണിന് ശേഷം മഹേന്ദ്ര സിംഗ് ധോണി തന്റെ ഐപിഎല്‍ കരിയർ അവസാനിപ്പിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഡുപ്ലസിസും ഈ ഐപിഎല്‍ സീസണോടെ മത്സരം അവസാനിപ്പിക്കാൻ സാധ്യതയുള്ള ഒരു താരമാണ്. നിലവില്‍ 40 വർഷവും 249 ദിവസവുമാണ് ഡുപ്ലസിസിന്റെ പ്രായം. ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഡുപ്ലസിസ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്കായി മുൻപ് ഡുപ്ലസിസ് കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഡുപ്ലസിസ്.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ഇഷാന്ത് ശർമ. 2008 ഐപിഎല്‍ ലേലത്തിലും 2025 ഐപിഎല്‍ ലേലത്തിലും ടീമുകള്‍ സ്വന്തമാക്കിയ ഒരേയൊരു താരം കൂടിയാണ് ഇഷാന്ത് ശർമ. നിലവില്‍ 36 വർഷവും 198 ദിവസവുമാണ് ഇഷാന്ത് ശർമയുടെ പ്രായം. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഇഷാന്ത് ക്രിക്കറ്റിനോട് വിട പറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഇംഗ്ലണ്ട് താരം മൊയിൻ അലിയും ഈ സീസണോടുകൂടി വിരമിക്കാൻ സാധ്യതയുള്ള താരമാണ്. 37 വർഷവും 274 ദിവസവുമാണ് മോയിൻ അലിയുടെ പ്രായം. ഇതുവരെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകള്‍ക്കായാണ് മോയിൻ അലി കളിച്ചിട്ടുള്ളത്. 2025 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമാണ് മൊയ്ൻ അലിയെ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ വളരെ കാലങ്ങളായി സജീവമായുള്ള ഇന്ത്യൻ താരമാണ് കരണ്‍ ശർമ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ലെഗ് ബ്രേക്ക് ബോളർ എന്ന നിലയില്‍ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഹൈദരാബാദ് സണ്‍റൈസേഴ്സ് എന്നീ ടീമുകള്‍ക്കായിയാണ് കരണ്‍ കളിച്ചിരുന്നത്. ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് കരണ്‍ ശർമയെ സ്വന്തമാക്കിയിട്ടുണ്ട്. 37 വർഷവും 147 ദിവസവുമാണ് കരണ്‍ ശർമയുടെ പ്രായം.

നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഇക്കൂട്ടത്തിലുണ്ടോ? എങ്കില്‍ ഏപ്രില്‍ 01 മുതല്‍ UPI സേവനം ലഭ്യമാകില്ല; ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ അടിച്ചുപോകാതിരിക്കാൻ ചെയ്യേണ്ടത്..

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.


എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ ഇനിമുതല്‍ യുപിഐ സർവീസുകള്‍ ലഭ്യമാവില്ല.

ബാങ്കുകള്‍ക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നല്‍കിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള യുപിഐ അക്കൗണ്ടുകള്‍ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാല്‍ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക.

എന്തുകൊണ്ട് ഈ നടപടി?

UPI-യുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ, ആ നമ്ബറിന്റെ ഉടമ ഉപയോഗിച്ചില്ലെങ്കിലും, അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്ബർ നിർജീവമായാല്‍ അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകള്‍ക്കും NPCI പുതിയ മാർഗനിർദേശം നല്‍കിയത്. നിർജീവമായ മൊബൈല്‍ നമ്ബറില്‍ നിന്നുള്ള ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടും.

യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളില്‍ നിന്നോ PSPs-കളില്‍ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിർജീവമായി തുടരുന്ന മൊബൈല്‍ നമ്ബറാണെങ്കില്‍ അത് യുപിഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.
ഇത് ആരെയെല്ലാം ബാധിക്കും?

മൊബൈല്‍ നമ്ബർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ

കോള്‍ ചെയ്യാനോ എസ്‌എംഎസ് അയക്കാനോ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ

യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..

യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബർ സജീവമാക്കുക. ഇതിനായി ആ നമ്ബറില്‍ നിന്ന് കോള്‍ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കില്‍ നിന്ന് എസ്‌എംഎസ് ഈ നമ്ബറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രില്‍ ഒന്നിന് മുൻപായി ചെയ്യുക.