BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

എഐ കരുത്താർജ്ജിച്ചാൽ ഭൂരിഭാഗം തൊഴിലുകളും ഇല്ലാതാവുമെന്ന് ബിൽ ഗേറ്റ്സ്; പക്ഷേ ഈ 3 ജോലികൾ നിലനിൽക്കും..!

മനുഷ്യകുലത്തിന്റെ പരിണാമത്തിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ഓരോഘട്ടത്തിലും നാം വികസിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ളതും വികസിക്കാൻ നാം ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട്.

 ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കവേ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി വലിയ കാൽവെപ്പാണ് പല മേഖലകളിലും നിങ്ങൾക്ക് കാണാൻ കഴിയുക. എന്നാൽ അതിനെ ഭയക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ലോകത്തിലെ വല വമ്പന്മാരും എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് വലിയ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. അതിൽ ചാറ്റ്ജിപിടി സഹസ്ഥാപകൻ സാം ആൾട്ട്മാൻ മുതൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഉൾപ്പെടയുള്ളവരുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഒരുപടി കൂടി കടന്നുകൊണ്ടാണ് എഐയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ പ്രവചിക്കുന്നത്.
എഐ മൂലം തൊഴിൽ നഷ്‌ടമാവുമെന്ന മുന്നറിയിപ്പാണ് ഗേറ്റ്സ് നൽകുന്നത്. നിലവിൽ എഐയുടെ നൂതനമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളും കമ്പനികളും കൂട്ടായ്‌മകളും ഒക്കെ ഏറ്റെടുത്തിരിക്കുകയാണ്. 2022ൽ നിലവിൽ വന്ന ചാറ്റ്ജിപിടിയാണ് ഇതിനുള്ള വഴിവെട്ടി തെളിച്ചതെന്ന് വേണമെങ്കിൽ നമുക്ക് പറയാം.
എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് ഇടയിലാണ് ബിൽ ഗേറ്റ്സ് ഞെട്ടിക്കുന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. സമീപഭാവിയിൽ ജോലി നഷ്‌ടപ്പെടുന്ന ആദ്യ വ്യക്തികൾ കോഡുകൾ കൈകാര്യം ചെയ്യുന്ന എഞ്ചിനീയർമാർ ആയിരിക്കുമെന്നാണ് പല പ്രമുഖരും വിശ്വസിക്കുന്നത്. എന്നാൽ ബിൽ ഗേറ്റ്സ് കുറച്ചുകൂടി വിശാലമായാണ് ഇതിനെ നോക്കി കാണുന്നത്, മാത്രമല്ല കോഡിങ്ങിൽ മനുഷ്യർ വേണമെന്നും അദ്ദേഹം പറയുന്നു.

ഒരുവിധപ്പെട്ട എല്ലാ വൈറ്റ് കോളർ ജോലികൾക്കും എഐയുടെ വളർച്ച അടിയാവും എന്നാണ് ഗേറ്റ്സ് സൂചിപ്പിക്കുന്നത്. കായികാധ്വാനം വേണ്ട ഇടങ്ങളിൽ മാത്രമായിരിക്കും ഭാവിയിൽ മനുഷ്യരുടെ നിലനിൽപ്പ് എന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുന്നു. എങ്കിലും മൂന്ന് തൊഴിലിടങ്ങളിൽ എഐക്ക് മനുഷ്യരെ മാറ്റി നിർത്താൻ സാധിക്കില്ലെന്നാണ് ഗേറ്റ്സ് പറയുന്നത്.
ബയോളജിസ്റ്റുകള്ക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ രോഗനിർണ്ണയം, ഡിഎൻഎ വിശകലനം തുടങ്ങിയ കാര്യങ്ങളിൽ എഐക്ക് സഹായിക്കാൻ കഴിയും. ഊർജ്ജ മേഖല ഇപ്പോഴും പൂർണ്ണമായും യാന്ത്രികമാക്കാൻ കഴിയാത്തത്ര സങ്കീർണ്ണണെന്നതിനാൽ ഊർജ വിദഗ്‌ധർക്ക് ജോലി നഷ്‌ടപെടാൻ സാധ്യത ഇല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ തന്റെ സമകാലികരായ സാങ്കേതിക വിദഗ്‌ധരിൽ നിന്ന് വ്യത്യസ്‌തമായി കോഡുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാർക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എങ്കിലും വരാനിരിക്കുന്ന നാളുകളിൽ എഐ മൂലമുണ്ടായേക്കാവുന്ന തൊഴിൽ നഷ്‌ടത്തിന്റെ വ്യാപ്‌തി വളരെ വലുതായിരിക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.

വീണ്ടും ചരിത്രവിലയില്‍ സ്വര്‍ണം; 67,000 രൂപയിലേക്ക് കുതിപ്പ്

സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.

വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റിക്കാർഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.

പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില വെള്ളിയാഴ്ച കുറിച്ച ഔണ്‍സിന് 3,076 ഡോളർ എന്ന റിക്കാർഡ് തിരുത്തിക്കുറിച്ച്‌ 3,086 ഡോളറിലെത്തി.

അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

48 മണിക്കൂറിനുള്ളില്‍ നൂറുകോടി നേട്ടം; ചരിത്രനേട്ടവുമായി എമ്ബുരാൻ

ആവേശത്തിന്‍റെ അലകടല്‍ സൃഷ്ടിച്ചെത്തിയ എന്പുരാൻ പുതിയ റിക്കാർഡിലേയ്ക്ക്. ചിത്രം നൂറ് ക്ലബ്ബില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.

ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്ബുരാന്‍ ഈ നേട്ടം കൈവരിച്ചത്.

സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാല്‍ കുറിച്ചു. അസാധാരണമായ ഈ വിജയത്തിന്‍റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം, ഒടിയൻ എന്നീ സിനിമകള്‍ ഇതിനു മുൻപ് 100 കോടി ക്ലബ്ബില്‍ കയറിയ മോഹൻലാല്‍ സിനിമകളാണ്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

റിലീസിന് മുമ്ബേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്ബുരാന്‍ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.

മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.

അവസാന ഹോം മാച്ചില്‍ ഡല്‍ഹി എഫ്‌സിയെ പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി

വെള്ളിയാഴ്ച വിദ്യാധർ നഗർ സ്റ്റേഡിയത്തില്‍ ഡല്‍ഹി എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി അവരുടെ ആദ്യ ഐ-ലീഗ് സീസണിന് സമാപനം കുറിച്ചു, തുടർച്ചയായ മൂന്നാം വിജയവും.

ഡല്‍ഹി ക്യാപ്റ്റൻ വിക്ടർ കംഹുകയുടെ (45+4′) സെല്‍ഫ് ഗോളിലൂടെ ആതിഥേയർ പകുതി സമയത്തേക്ക് 1-0 ലീഡ് നേടി. രണ്ടാം പകുതിയില്‍, മൈക്കോള്‍ കാബ്രേര (52′), മാർട്ടണ്ട് റെയ്‌ന (84′) എന്നിവർ ലീഡ് വർദ്ധിപ്പിച്ചു, അതേസമയം ഡല്‍ഹിയുടെ ഹൃദയ ജെയ്ൻ (67′) അവരുടെ ഏക ഗോള്‍ നേടി.

മത്സരത്തിലുടനീളം രാജസ്ഥാൻ യുണൈറ്റഡ് ആധിപത്യം പുലർത്തി, ആദ്യ പകുതിയില്‍ നിരവധി ക്ലോസ് ശ്രമങ്ങള്‍ നടത്തി, ക്യാപ്റ്റൻ അലൈൻ ഒയാർസുന്റെ രണ്ട് ശക്തമായ വോളികള്‍ ഡല്‍ഹിയുടെ പ്രതിരോധവും ക്രോസ്ബാറും നിരസിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെക്തൂർ അമാൻഗല്‍ഡീവിന്റെ ഷോട്ട് കംഹുകയെ വലയിലേക്ക് തട്ടിയപ്പോഴാണ് അവരുടെ മുന്നേറ്റം. രണ്ടാം പകുതിയില്‍, കാബ്രേരയുടെ ശാന്തമായ ഫിനിഷിംഗ് ലീഡ് ഇരട്ടിയാക്കുകയും ജെയിനിന്റെ സ്ട്രൈക്ക് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു.

വിജയത്തോടെ, രാജസ്ഥാൻ യുണൈറ്റഡ് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി, ആറ് വിജയങ്ങളും മൂന്ന് സമനിലകളും രണ്ട് തോല്‍വികളും സ്വന്തം മൈതാനത്ത് നേടി. ഇതിനകം തരംതാഴ്ത്തപ്പെട്ട ഡല്‍ഹി എഫ്‌സി, 14-ാം തോല്‍വി ഏറ്റുവാങ്ങിയ ശേഷം 13 പോയിന്റുമായി സീസണ്‍ അവസാനിപ്പിച്ചു. ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, 84-ാം മിനിറ്റില്‍ റെയ്‌നയുടെ ഹെഡ്ഡറിലൂടെ രാജസ്ഥാൻ വിജയം ഉറപ്പിച്ചു, ഇത് അവരുടെ ആദ്യ ഐ-ലീഗ് സീസണിന്റെ ശക്തമായ അന്ത്യം സ്ഥിരീകരിച്ചു.

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.

നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

പട്രോളിംഗിനിടെ ഗുണ്ടയുടെ ആക്രമണം; തിരുവനന്തപുരത്ത് എസ്‌ഐയ്ക്ക് കുത്തേറ്റു.

പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേറ്റു. ആക്രമണത്തില്‍ എസ്‌ഐ സുധീഷിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഒമ്ബതരയോടെയായിരുന്നു സംഭവം. പൂജപ്പുരയിലെ വിജയമോഹിനി മില്ലിന് സമീപത്തായി ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച്‌ ബഹളം വയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും സംഘവും ശ്രീജിത്ത് ഉണ്ണിയെ വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്‌ഐ പിടികൂടിയപ്പോഴാണ് കുത്തേറ്റത്. സുധീഷിന്റെ കൈയില്‍ ആഴത്തിലുളള മുറിവാണ് ഉണ്ടായത്. ആക്രമിച്ചതിനുശേഷം ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുളള തിരച്ചില്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീജിത്ത് ഉണ്ണി നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മലപ്പുറത്ത് ലഹരി സംഘത്തിലെ 10 പേര്‍ക്ക് എച്ച്‌ഐവി; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ജില്ലയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വെയിലാണ് കണ്ടെത്തല്‍.
 വളാഞ്ചേരിയിലെ ഏഴ് മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം.
ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേക നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിവരികയാണ്. എച്ച്‌ഐവി സര്‍വ്വെയും നടക്കുന്നുണ്ട്. ഒരു മലയാളിയിലാണ് ആദ്യം എച്ച്‌ഐവി ലക്ഷണം കണ്ടെത്തിയത്. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് ലഹരി സംഘങ്ങളുമായി ബന്ധുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ നടുക്കുന്ന വിവരമാണ് പുറത്തുവന്നത്.
ലക്ഷണം കണ്ടെത്തിയ വ്യക്തിയുടെ സംഘത്തില്‍പ്പെട്ടവരെ കൂടി പിന്നീട് പരിശോധിച്ചു. രണ്ട് മാസത്തിനിടെയാണ് 10 പേര്‍ക്് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിഞ്ച് വഴിയാണ് രോഗം വ്യാപിച്ചത് എന്നാണ് മനസിലാകുന്നത്. ലഹരി സംഘത്തില്‍പ്പെട്ടവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ലഹരി സംഘങ്ങള്‍ ഈ സിറിഞ്ച് കൂടുതല്‍ പേര്‍ക്ക് കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ടാകാമെന്ന് മലപ്പുറം ഡിഎംഒ ആര്‍ രേണുക സംശയം പ്രകടിപ്പിച്ചു. വളാഞ്ചേരിയില്‍ പരിശോധിച്ച ഒരു സംഘം ആളുകളില്‍ സ്ഥിരീകരിച്ചു എന്നേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു. ആദ്യം ഉപയോഗിച്ച വ്യക്തിക്ക് എവിടെ നിന്ന് സിറിഞ്ച് കിട്ടി എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.

ലഹരി ഉപയോഗിച്ചവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു, ഉപയോഗിച്ച സിറിഞ്ച് ലഹരി വില്‍പ്പനക്കാര്‍ കൂടുതല്‍ പേര്‍ക്ക് കൈമാറി... ഈ രണ്ട് സാധ്യതകളാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ബോധവല്‍ക്കരണവും ശക്തമായ പരിശോധനയുമാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സര്‍വ്വെ നടത്തിവരുന്നുണ്ട്. സ്‌ക്രീനിങിന്റെ ഭാഗമായ ഒരു വ്യക്തിക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ട് എന്ന് വ്യക്തമായി. തുടര്‍ന്നാണ് ബന്ധമുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇനിയും കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

രോഗ ലക്ഷണമുള്ളവര്‍ പരസ്യപ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നത് ശ്രമകരമായ ദൗത്യമാണ്. എച്ച്‌ഐവിക്ക് കൃത്യമായ ചികില്‍സയുണ്ട് എന്ന ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് ഡിഎംഒ രേണുക പറഞ്ഞു.

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും, എന്‍ട്രന്‍സ് പരീക്ഷ പാടില്ല, തലവരിപ്പണം വാങ്ങിയാല്‍ നടപടി: വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

രണ്ടായിരത്തി ഒമ്ബതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 
ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ യോഗ്യത സ്വന്തമാക്കി.

നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ യോഗ്യത സ്വന്തമാക്കി. ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്‌ഥാനക്കാരായാണ്‌ അര്‍ജന്റീനയുടെ മുന്നേറ്റം. 
അവര്‍ ബ്രസീലിനെ 4-1 നു തോല്‍പ്പിച്ചതിനു പിന്നാലെ യുറുഗ്വേയും ബൊളീവിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും ചെയ്‌തതോടെയാണ്‌ അര്‍ജന്റീന യോഗ്യത നേടിയത്‌. 14 കളികളിലായി 31 പോയിന്റാണ്‌ അര്‍ജന്റീന നേടിയത്‌. ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ 10 ജയവും ഒരു സമനിലയും കുറിച്ചു. മൂന്ന്‌ മത്സരങ്ങള്‍ തോറ്റു. രണ്ടാം സ്‌ഥാനത്തുള്ള ഇക്വഡോറിന്‌ 23 പോയിന്റാണ്‌. മൂന്നാം സ്‌ഥാനത്തുള്ള യുറുഗ്വേയ്‌ക്കും നാലാം സ്‌ഥാനത്തുള്ള ബ്രസീലിനും 21 പോയിന്റ്‌ വീതമാണ്‌.
മികച്ച ഗോള്‍ ശരാശരിയാണു യുറുഗ്വേയെ മുന്നിലെത്തിച്ചത്‌. ബ്രസീലിന്റെ നേരിട്ടുള്ള യോഗ്യത തുടര്‍ന്നുള്ള മത്സരങ്ങളെ ആശ്രയിച്ചിരിക്കും. പെറുവിനെതിരേ വെനസ്വേല ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചു. കൊളംബിയയും പരാഗ്വേയും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയില്‍ അവസാനിച്ചു. ബ്യൂണസ്‌ അയേഴ്‌സിലെ മോണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കൂടാതെയാണ്‌ അര്‍ജന്റീന കളിച്ചത്‌. ജൂലിയന്‍ അല്‍വാറസിനെ മുന്നില്‍ നിര്‍ത്തിയ 4-1-4-1 ഫോര്‍മേഷനാണ്‌ അര്‍ജന്റീന കോച്ച്‌ ലയണല്‍ സ്‌കലോണി തെരഞ്ഞെടുത്തത്‌.
ബ്രസീല്‍ കോച്ച്‌ ഡോറിവാല്‍ ജൂനിയര്‍ വിനീഷ്യസ്‌ ജൂനിയറിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു.
പരുക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവം ബ്രസീല്‍ നിരയില്‍ വ്യക്‌തമായിരുന്നു. ജൂലിയന്‍ അല്‍വാറസ്‌, എന്‍സോ മാര്‍ട്ടിനസ്‌, അലക്‌സിസ്‌ മാക്‌ അലിസ്‌റ്റര്‍, ഗുയിലിയാനോ സിമോണെ എന്നിവരാണു ബ്രസീല്‍ വലയില്‍ പന്തെത്തിച്ചത്‌. മാത്യു കുന്‍ഹയാണു ബ്രസീലിനായി ഗോളടിച്ചത്‌. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്‌സിക്കോ, യു.എസ്‌.എ. എന്നിവിടങ്ങളിലായാണു ലോകകപ്പ്‌ മത്സരങ്ങള്‍. മെസി പരിക്കു മൂലം കളിക്കാതിരുന്നിട്ടും ബ്രസീലിനു മേല്‍ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീനയ്‌ക്കായി. കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു തവണ ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ച്‌ അര്‍ജന്റീന നിയന്ത്രണം ഏറ്റെടുത്തു.
നാലാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട്‌ അര്‍ജന്റീന അക്കൗണ്ട്‌ തുറന്നു. ഇടതു വിങില്‍നിന്നു ലഭിച്ച പാസ്‌ സ്വീകരിച്ച അല്‍വാറസ്‌ അതുമായി മുന്നേറിയ ശേഷം ഗോള്‍ കീപ്പര്‍ ബെന്റോയെ കാഴ്‌ചക്കാരനാക്കി വലകുലുക്കി. സമനില ഗോളിനായി ബ്രസീല്‍ തുടരെ ചില നീക്കങ്ങള്‍ നടത്തി. അതിനിടെയാണ്‌ അര്‍ജന്റീനയുടെ രണ്ടാം ഗോളും വീണത്‌.12-ാം മിനിറ്റില്‍ ബോക്‌സിന്‌ അരികില്‍നിന്നു ലഭിച്ച പന്തിനെ മോളിന ഗോളിലേക്കു പായിച്ചു. ബ്രസീല്‍ താരത്തിന്റെ ദേഹത്തു തട്ടി ദിശ മാറിയ പന്ത്‌ എന്‍സോയ്‌ക്കാണ്‌ കിട്ടിയത്‌്. താരം ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി. 26-ാം മിനിറ്റില്‍ കുന്‍ഹ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ഒരു ഗോള്‍ മടക്കി. ഏറെനാളുകള്‍ക്കു ശേഷമാണ്‌ എമിലിയാനോ മാര്‍ട്ടിനസ്‌ ഒരു ഗോള്‍ വഴങ്ങുന്നത്‌. 37-ാം മിനിറ്റില്‍ അലിസ്‌റ്ററിലൂടെ അര്‍ജന്റീന ലീഡ്‌ ഉയര്‍ത്തി. എന്‍സോ ഫെര്‍ണാണ്ടസ്‌ എത്തിച്ചു നല്‍കിയ പന്തിനെ അലിസ്‌റ്റര്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതി 3-1 ന്‌ അവസാനിച്ചു. 71-ാം മിനിറ്റിലാണു ഗുയിലിയാനോ സിമോണെയുടെ ഗോളെത്തിയത്‌. താഗ്ലിയാഫികോയുടെ അസിസ്‌റ്റിലൂടെയാണു സിമോണെയുടെ ഗോള്‍ പിറന്നത്‌. തോല്‍വിയില്‍ ആരാധകരോടു മാപ്പ്‌ പറയുന്നതായി ബ്രസീല്‍ കോച്ച്‌ ഡോറിവാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം കോച്ചായി ചുമതലയേറ്റ ഡോറിവാല്‍ ബ്രസീലിനെ 16 മത്സരങ്ങളിലിറക്കി. ഏഴ്‌ മത്സരങ്ങളാണു ജയിച്ചത്‌. കഴിഞ്ഞ മത്സരത്തില്‍ അവര്‍ യുറുഗ്വേയോട്‌ 1-1 നു സമനില വഴങ്ങിയിരുന്നു.

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹെെക്കോടതിയില്‍

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച്‌ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.