BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 9ന്; മൂല്യനിര്‍ണയം കഴിഞ്ഞ് മാര്‍ക്ക് എൻട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു

ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതല്‍ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

5,6,7 ക്ലാസ്സുകളിലും സബ്ജക്‌ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതല്‍ പരിശീലനം നല്‍കും.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമുണ്ട്. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതി.

റ്റി.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമുണ്ട്. എ.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്ബുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികള്‍ പൂർത്തീകരിച്ചു. മെയ് മാസം ഒമ്ബത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

അക്ഷയതൃതീയയ്ക്കു തൊട്ടുമുമ്ബ് തിരിച്ചുകയറി സ്വര്‍ണം; വീണ്ടും 72,000 രൂപയിലേക്ക്

സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും തിരിച്ചുകയറി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,395 രൂപയിലുമെത്തി.

അക്ഷയതൃതീയയ്ക്ക് ഇനി ഒരു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില വീണ്ടും കുതിക്കുന്നത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 3,353 ഡോളർ വരെ ഉയർന്നശേഷം നിലവില്‍ 3,311 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയാകും, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ബങ്കര്‍ നിര്‍മിക്കണം -സന്ദീപ് വാര്യര്‍

ഉറി സർജിക്കല്‍ സ്ട്രൈക്കും ബലാകോട്ട് എയർ സ്ട്രൈക്കുമൊന്നും പാകിസ്താന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണം. ജീവത്യാഗം ചെയ്ത ഇന്ത്യൻ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കണം. അതിന് ഒറ്റക്കെട്ടായി നില്‍ക്കണം. ഇത് യുദ്ധക്കൊതിയല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

'പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നില്‍ക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മള്‍ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബങ്കറുകള്‍ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടിയന്തരമായി ബങ്കറുകള്‍ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കില്‍ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും.

വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വള്‍നറബിള്‍ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണം. ഇന്ത്യൻ സമുദ്ര അതിർത്തിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകള്‍ക്ക് തീർക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കങ്ങളില്‍ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം.

ചൈനയും തുർക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരു തരിമ്ബു പോലും പിന്മാറരുത്' -സന്ദീപ് വാര്യർ കുറിപ്പില്‍ പറഞ്ഞു.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച്‌ രൂപ

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്ബനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച്‌ പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കുരുമുളക് വില സര്‍വകാല റെക്കോഡില്‍; ക്വിൻറലിന്‌ 72,000ന് മുകളില്‍

കുരുമുളക്‌ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കുതിച്ചു. 
2014ല്‍ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന്‌ 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട്‌ കനത്ത വില തകർച്ചയിലേക്ക്‌ വഴുതി.
ഒരുവേള 40,000ത്തിലും താഴ്‌ന്ന്‌ ഇടപാടുകള്‍ നടന്നത്‌ ഒരു വിഭാഗം കർഷകരെ മറ്റ്‌ വിളകളിലേക്ക്‌ തിരിയാനും നിർബന്ധിതരാക്കി. എന്നാല്‍, പിന്നിട്ടവാരം കുരുമുളക്‌ വില 72,100 രൂപയായി ഉയർന്ന്‌ പുതിയ റെക്കോഡ്‌ സ്ഥാപിച്ചു.

കുരുമുളക്‌ വില ഏതാനും വർഷങ്ങള്‍ക്ക്‌ മുമ്ബേ ആഗോള തലത്തില്‍ ഇടിഞ്ഞത്‌ മുൻനിര ഉല്‍പാദന രാജ്യമായ വിയറ്റ്‌നാം കർഷകരെ തളർത്തി. 2020 കാലയളവില്‍ അവരുടെ ഉല്‍പാദനം രണ്ടുലക്ഷം ടണ്ണിന്‌ മുകളിലേക്ക്‌ നീങ്ങിയതാണ്‌ വില തകർച്ചക്ക്‌ തുടക്കമിട്ടത്‌. ടണ്ണിന്‌ 2000 ഡോളറിന്‌ പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു. കാർഷിക ചെലവുകള്‍ താങ്ങാനാവാതെ വിയറ്റ്‌നാം, കുരുമുളകിനെ തഴഞ്ഞ്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിഞ്ഞത്‌ ആഗോള തലത്തില്‍ ചരക്ക് ക്ഷാമത്തിന്‌ കാരണമായി. പിന്നിട്ട വർഷം എല്‍ലിനോ പ്രതിഭാസത്തില്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങളില്‍ കുരുമുളക്‌ കൃഷിക്ക്‌ വീണ്ടും തിരിച്ചടി നേരിട്ടു.

ദക്ഷിണേന്ത്യയില്‍ വിളവെടുപ്പ്‌ പൂർത്തിയായെങ്കിലും വിപണികളില്‍ മുളകു വരവ്‌ നാമമാത്രം. ഉല്‍പാദനം മുൻവർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വരെ പല ഭാഗങ്ങളിലും കുറഞ്ഞതായി കർഷകർ. കൊച്ചിയില്‍ വരവ്‌ ചുരുങ്ങിയതോടെ വാങ്ങലുകാർ സംഭരണത്തിന്‌ ഉത്സാഹിച്ചത്‌ ചരിത്രനേട്ടത്തിന്‌ അവസരം ഒരുക്കി. വാരാന്ത്യം കിലോ 712 രൂപയിലാണ്‌.

തിരിച്ചടി തുടര്‍ന്ന് ‌ഇന്ത്യ: ഭീകരവാദത്തിന് ഇത് അവസാനമോ??

ഭീകരവാദത്തെ തുടച്ച്‌ നീക്കുമെന്ന് പറയുമ്ബോഴും പാക്കിസ്ഥാനെ പോലെയുള്ള രാജ്യങ്ങള്‍ രഹസ്യമായി തീവ്രവാദത്തെ തുണയ്ക്കുന്നുണ്ട്.
 മാത്രമല്ല ചില സമയങ്ങളില്‍ ത്ീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് വികസിത രാജ്യങ്ങളും രഹസ്യമായി പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മുൻകാലത്ത് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.
എന്തായാലും പഹല്‍ഗാമിലെ ദുരന്തം ഇന്ത്യ വളരെ കാര്യമായി തന്നെ ആണ് കണ്ടിരിക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തുന്നത്.

സുരക്ഷ സേന വിട്ടുവീഴ്ചയില്ലാതെ കശ്മീരില്‍ പ്രവർത്തനങ്ങല്‍ തുടരുകയാണ്. രണ്ട് ഭീകരരുടെ കൂടി വീടുകള്‍ സുരക്ഷാ സേന കഴിഞ്ഞ ദജിവസം തകർത്തു. ഒന്ന് ഷോപ്പിയാൻ ജില്ലയിലെ അദ്നാൻ ഷാഫിയുടേതും മറ്റൊന്ന് നിലവില്‍ പാകിസ്ഥാനില്‍ നിന്ന് പ്രവർത്തനം നടത്തുന്ന ഫാറൂഖ് അഹമ്മദിന്റേതുമാണ്.

ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ മറ്റൊരു ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെ വീടും സേന ബോംബിട്ട് തകർത്തിരുന്നു. 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനായിരുന്നു പഹല്‍ഗാമില്‍ പൊലിഞ്ഞത്. ഏപ്രില്‍ 22നായിരുന്നു വിനോദ സഞ്ചാരികള്‍ക്ക് നേരെ പാക് ഭീകരാക്രമണം.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍, സുരക്ഷാ സേനയും ജില്ലാ അധികാരികളും താഴ്‌വരയിലുടനീളമുള്ള നിരവധി തീവ്രവാദികളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ഐഇഡികള്‍ ഉപയോഗിച്ച്‌ തകർക്കുകയും ചെയ്തു. ഇന്നലെ പാകിസ്ഥാനില്‍ താവളമുറപ്പിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്‌വാരയിലെ വീട് ബോംബ് വച്ചു തകർത്തിരുന്നു.
വെള്ളിയാഴ്ച, പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകള്‍ സുരക്ഷാ സേന തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദില്‍ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ച്‌ തകർത്തപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു. കൂടാതെ ഭീകരരായ ആദില്‍ ഗോജ്രി (ബിജ്ബെഹാര), ആസിഫ് ഷെയ്ഖ് (ട്രാല്‍) , അഹ്‌സാൻ ഷെയ്ഖ് (പുല്‍വാമ) , ഷാഹിദ് കുട്ടേ (ഷോപിയാൻ), സാക്കിർ ഘാനി (കുല്‍ഗാം) എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തിരുന്നു.

'ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല'; ഷഹബാസ് വധക്കേസില്‍ 6 വിദ്യാര്‍ത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
 ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു.
സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടത്തിയ കേസില്‍ നിലവില്‍ ആറ് വിദ്യാര്‍ഥികളെയാണ് പ്രതി ചേര്‍ത്തത്. എന്നാല്‍, അക്രമ ആഹ്വാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കൂടി പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റാരോപിതരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ നിയമോപദേശം സ്വീകരിച്ച്‌ മുന്നോട്ട് പോകാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.
കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും തെളിവില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മെയ് അവസാനത്തോടെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

സംഘർഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് ആഹ്വാനം നല്‍കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കേസിലെ നിര്‍ണായക തെളിവുകള്‍. ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നല്‍കി ഇന്ത്യൻ സൈന്യം

അതിർത്തിയില്‍ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരില്‍ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദില്‍ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തല്‍ഹ എന്നിവരാണ് പാകിസ്താനില്‍ നിന്നുള്ളവർ. ആദില്‍ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

ഭീകരർക്കായുള്ള വ്യാപക തിരച്ചില്‍ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാല്‍ മേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ കാണും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു; പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?

മനസ്സിന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പലരും അതിന്റെ വില ഒരു പ്രശ്നമായി കാണാറേ ഇല്ല. എന്നാല്‍ ഇനി മുതല്‍ അത് നടപ്പില്ലെന്നതാണ് ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍ ആണ് പുതിയ തീരുമാനം. ഒരു ശതമാനമായിരിക്കും ഈ ഇനത്തില്‍ ചുമത്തുന്ന നികുതി.

ടിസിഎസ് ശേഖരിക്കുന്നതിനായി പത്ത് വസ്തുക്കള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ വില വരുന്നുവെങ്കില്‍ ആണ് ഈ ഇനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ഒടുക്കേണ്ടി വരിക. 2024 ലെ ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായാണ് ആഡംബര വസ്തുക്കളില്‍ ടിസിഎസ് ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 206 സി പ്രകാരമാണ് നികുതി ചുമത്തുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള മോട്ടോര്‍ വാഹനത്തിന്റെ വില്‍പ്പനയില്‍ നിലവില്‍ സമാനമായി ടിസിഎസ് ഈടാക്കുന്നുണ്ട്.

പത്ത് ലക്ഷം രൂപ വില വരുന്ന ഒരു സാധനത്തിന് പതിനായിരം രൂപയായിരിക്കും നികുതി ഇനത്തില്‍ ഈടാക്കുന്നത്. റിസ്റ്റ് വാച്ചുകള്‍; പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ തുടങ്ങിയ കലാസൃഷ്ടികള്‍; നാണയങ്ങള്‍, സ്റ്റാമ്ബുകള്‍ പോലുള്ള ശേഖരണവസ്തുക്കള്‍; യാച്ചുകള്‍, റോയിംഗ് ബോട്ടുകള്‍, കനോകള്‍, ഹെലികോപ്റ്ററുകള്‍; സണ്‍ഗ്ലാസുകള്‍; ഹാന്‍ഡ്ബാഗുകള്‍, പഴ്‌സുകള്‍ പോലുള്ള ബാഗുകള്‍; ഷൂസ്; ഗോള്‍ഫ് കിറ്റ്, സ്‌കീ-വെയര്‍ പോലുള്ള സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഉപകരണങ്ങളും; ഹോം തിയറ്റര്‍ സിസ്റ്റങ്ങള്‍; റേസ് ക്ലബ്ബുകളിലോ പോളോയ്‌ക്കോ കുതിരപ്പന്തയത്തില്‍ ഉപയോഗിക്കുന്ന കുതിരകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചന്റെ പോസ്റ്റ് 'ടി 5356'; വിവാദ പോസ്റ്റിന് വൻ വിമര്‍ശനം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ അമിതാഭ് ബച്ചന്‍ എഴുതിയത് 'ടി 5356' എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ നിരപരാധികള്‍ക്കെതിരെ നടന്നിട്ട് താരം പുലര്‍ത്തുന്ന നിശബ്ദത വലിയ തോതിലാണ് വിമര്‍ശനത്തിന് വിധേയമായത്

ഭാര്യ ജയാ ബച്ചന്റെ രാഷ്ട്രീയ ജീവിതം കണക്കിലെടുത്താണ് അമിതാഭ് പ്രതികരിക്കാത്തതെന്നും ചിലർ ഇതിനെ വ്യാഖ്യാനിക്കുക പോലും ചെയ്തു ഈ എക്സ് പോസ്റ്റിന് താഴെ. 'ഇതിനർത്ഥമെന്താണ്?' 'നിശബ്ദത പാലിക്കാന്‍ കാരണമായ സന്ദർഭമെന്താണ്?' 'നിശബ്ദത പലതും പറയുന്നുണ്ട് അമിത് ജീ' എന്നിങ്ങനെയാണ് ഈ എക്സ് പോസ്റ്റിന് വന്ന മറുപടികള്‍.

ചില നെറ്റിസണ്‍സ് ബിഗ് ബിയെ ട്രോളാൻ തുടങ്ങി. പഹല്‍ഗാം ആക്രമണത്തെ ബോളിവുഡിലെ പ്രമുഖ താരം അവഗണിച്ചുവെന്നാണ് ആരോപണം ഉന്നയിച്ചത്. 'സിനിമാലോകത്തെ മുതിർന്ന നടനാണ് താങ്കള്‍. പക്ഷേ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച്‌ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ?' എന്നാണ് ഒരാള്‍ ചോദിച്ചത്.
കശ്മീരില്‍ ഇത്രയും നടന്നിട്ടും ഒരു ആശ്വസ വാക്കെങ്കിലും പറയണ്ടെ എന്നും ചിലര്‍ ചോദിച്ചു. എന്തായാലും 15 മണിക്കൂര്‍ മുന്‍പ് ഇട്ട എക്സ് പോസ്റ്റിന് ശേഷം വിശദീകരണമൊന്നും അമിതാഭ് നല്‍കിയിട്ടില്ല.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച്‌ ഭീകരര്‍ വെടിയുതിർത്തപ്പോള്‍ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി.

ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.

അതേ സമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.