കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയുമാണ് വില.
രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പവൻ വില 66,000 രൂപയില്‍ താഴെ വരുന്നത്. ഏപ്രില്‍ 3ന് പവന് 68,480 രൂപയെന്ന റെക്കോഡിലെത്തിയതിനു പിന്നാലെയാണ് സ്വർണവില പിന്നിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് മികച്ച ആവസരമാണെങ്കില്‍ കൂടി ആഗോള വിപണിയില്‍ സ്വർണവില ഇടിയുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇട വരുത്തിയേക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.
രാജ്യാന്തര സ്വർണവില 38 ശതമാനം വരെ ഇടിഞ്ഞ് 1820 ഡോളറില്‍ വരെ എത്തിയേക്കാമെന്നാണ് യുഎസ് അനലിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ സ്വർണ വില പവന് 5000 രൂപയില്‍ താഴെയായി മാറും. സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെന്ന് മില്‍സ് അടക്കമുള്ള അനലിസ്റ്റുകള്‍ പറയുന്നു.
ഉയർന്ന വിതരണ തോത്
ആഗോളതലത്തില്‍ സ്വർണത്തിന്‍റെ വിതരണത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വർണത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ 9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയില്‍ സ്വർണത്തിന്‍റെ ഉത്പാദനം വർധിച്ചിട്ടുണ്ട്. അതു പോലെ തന്നെ പഴയ സ്വർണം റീ സൈക്കിള്‍ ചെയ്യുന്നതിലും വർധനവുണ്ട്. ഇവയെല്ലാം വിതരണം വർധിപ്പിക്കാനുള്ള സമ്മർദമായി മാറുമെന്നും തത്ഫലമായി സ്വർണ വില കുറയുമെന്നുമാണ് നിരീക്ഷകർ പ്രവചിക്കുന്നത്.
ആവശ്യകത കുറയുന്നുവെന്ന് സൂചന
നിലവില്‍ നിക്ഷേപകർ സ്വർണത്തിനോട് വലിയ മമത കാണിക്കുന്നുണ്ടെങ്കിലും ഈ ട്രെൻഡ് പെട്ടെന്ന് മാറുമെന്നാണ് കരുതുന്നത്. സെൻട്രല്‍ ബാങ്കുകള്‍ 1,045 ടണ്‍ സ്വർണമാണ് കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ബാങ്കുകള്‍ ആയിരത്തില്‍ പരം ടണ്‍ സ്വർണം വാങ്ങുന്നത്. എന്നാല്‍ ബാങ്കുകളില്‍ ഭൂരിപക്ഷവും സ്വർണ നിക്ഷേപത്തില്‍ നിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സർവേ വ്യക്തമാക്കുന്നു.
No comments
Post a Comment