BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതല്‍ മഴ സാധ്യത.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ന്യൂന മർദ്ദ സാധ്യത

അതിനിടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത്

ട്രംപിന്റെ വ്യാപാര യുദ്ധത്തില് അമേരിക്കയോട് തിരിച്ചടിച്ച്‌ ചൈനയും കാനഡയും. ചൈനയ്ക്ക് ആകെ 54 ശതമാനം നികുതിയാണ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഏര്പ്പെടുത്തിയത്.

ഇതിനു പകരമായി യു.എസില് നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്. ബുധനാഴ്ചയാണ് ചൈനയ്ക്ക് 34 ശതമാനം കൂടി നികുതി ഏര്പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 20 ശതമാനം നികുതിയും ചുമത്തിയിരുന്നു. ഇതോടെ ആകെ നികുതി 54 ശതമാനമായി.

ചൈനീസ് ഉല്പന്നങ്ങള് യു.എസില് വില്ക്കാന് കഴിയാത്ത രീതിയില് നികുതിഭാരം ചുമത്തുകയാണ് ട്രംപിന്റെ നീക്കം. എന്നാല് ഈ തീരുമാനത്തിന് മറുപടിയായി വെള്ളിയാഴ്ച ചൈനീസ് ധനമന്ത്രാലയം ഏപ്രില് 10 മുതല് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന യു.എസ് ഉല്പന്നങ്ങള്ക്ക് 34 ശതമാനം നികുതി ചുമത്തി. നേരത്തെ യു.എസിന് 15 ശതമാനം നികുതി ചൈന ചുമത്തിയിരുന്നു. പ്രകൃതി വാതകം, കല്ക്കരി എന്നിവയുടെ ഇറക്കുമതിക്കാണ് നികുതി ചുമത്തിയത്. അതോടൊപ്പം യു.എസിന് അപൂര്വ ധാതുക്കളായ

സമാരിയം, ഗാഡോലിനിയം, ടെര്ബിയം, ഡിസ്പ്രോസിയം, ല്യൂട്ടിയം, സ്കാന്ഡിയം, യിട്രിയം എന്നിവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്പ്പെടുത്തി. ഇലക്‌ട്രോണിക് ഉപകരണങ്ങള്, ന്യൂക്ലിയര് റിയാക്ടറുകള്, മെഡിക്കല് ഇമേജിങ് ഉപകരണങ്ങള്, കാന്തങ്ങള്, മൈക്രോവേവ് ഉപകരണങ്ങള് എന്നിവ നിര്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇന്നലെ മുതല് ഇവയുടെ കയറ്റുമതിയില് ചൈന നിയന്ത്രണം ഏര്പ്പെടുത്തി. ഇതോടൊപ്പം 16 യു.എസ് കമ്ബനികളെ ചൈന കയറ്റുമതി നിയന്ത്രിത പട്ടികയില് ഉള്പ്പെടുത്തി. ആയുധങ്ങള് കയറ്റുമതി ചെയ്യുന്നതിന് ഇതോടെ നിയന്ത്രണം വരും.

11 യു.എസ് കമ്ബനികളെ വിശ്വാസമില്ലാത്ത കമ്ബനികളുടെ പട്ടികയിലും ചൈന ഉള്പ്പെടുത്തി. തായ്വാന് ആയുധങ്ങളും ഡ്രോണും നല്കുന്ന കമ്ബനികളും ഇതില് ഉള്പ്പെടും.

യുഎസില് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്ക്ക് കാനഡ 25 % നികുതിയാണ് ചുമത്തുക. കനേഡിയന് പ്രധാനമന്ത്രി മാര്ക് കാര്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പത്തിലേറെ രാജ്യങ്ങള്ക്ക് പകരച്ചുങ്കം ഏര്പ്പെടുത്തിയിരുന്നു. എന്നാല് കാനഡയ്ക്കും മെക്സികോക്കും ബുധനാഴ്ച ചുങ്കം ഏര്പ്പെടുത്തിയിരുന്നില്ല. എന്നാല് ഈ രാജ്യങ്ങള്ക്ക് നേരത്തെ ചുങ്കം ഏര്പ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപിന്റെ നികുതി ചുമത്തല് ലോകത്തെ ആകമാനവും കാനഡയെയും ബാധിക്കുമെന്നാണ് കനേഡിയന് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കയുടെ നികുതി അനീതിയാണെന്നും അനാവശ്യമാണെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുള്ളപ്പോള് വാഹനങ്ങള്ക്ക് നികുതി ഏര്പ്പെടുത്തുന്നത് ഭൂഷണമല്ലെന്നും കാര്നെ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്നും കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കുത്തനെ താഴേക്ക് സ്വര്‍ണം; വിലയില്‍ വൻ ഇടിവ്

റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്.
 67,200 രൂപയായാണ് വില കുറഞ്ഞത്.
ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി. അതേസമയം, ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ബോംബെ സൂചിക സെൻസെക്സ് 527.54 പോയിന്റ് ഇടിഞ്ഞ് 75,767.82 പോയിന്റിലാണ് വ്യാപാരം. നിഫ്റ്റിയില്‍ 187.15 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. 23,062 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ട്രംപിന്റെ തീരുവ വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്ബത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് വിപണികളെ ഉലച്ചത്.

ഡൗ ജോണ്‍സ് ഇൻഡസ്ട്രിയല്‍ ആവേറജില്‍ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകില്‍ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.

കേരളത്തില്‍ഇന്നും മഴയ്ക്ക് സാധ്യത ; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

അതെസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 03/04/2025 മുതല്‍ 05/04/2025 വരെയുള്ള തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; 06/04/2025 തീയതിയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി

വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം.

26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി.

ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം, ജപ്പാന്‍ 24 ശതമാനം എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയില്‍ നിര്‍മാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്ബന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുമ്ബ് എന്ന സന്ദര്‍ശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം ന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ തകര്‍ന്നടിയുന്നത് അവരുടെ വിപണികളാണ്. അമേരിക്കന്‍ വിപണി ഇടിഞ്ഞു താഴുമ്ബോള്‍ ലോക വിപണിയിലും അതിന്റെ പ്രതിഫലനമുണ്ട്. വിമോചന ദിനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ വിപണി ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. ഇത് എങ്ങനെ അമേരിക്കയെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടു ദിവസത്തിനകം ഉത്തരം കിട്ടും. മറ്റ് രാജ്യങ്ങളുടെ 'അന്യായ' വ്യാപാരത്തെ നിയന്ത്രിക്കാന്‍ പരസ്പരചുങ്കം ഏര്‍പ്പെടുത്തുന്നത് സഹായിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നും സാമ്ബത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അമേരിക്കയേയും പ്രതികൂലമായി സ്വാധീനിക്കും.

ട്രംപ് ആവിഷ്‌കരിച്ച ചുങ്കപ്പട്ടികയുടെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പരസ്പര നികുതി ഏര്‍പ്പെടുത്തുന്ന 'പ്രതികാര നടപടി' ഗണ്യമായ വ്യാപാര കമ്മിയുള്ള 10--15 രാജ്യങ്ങളില്‍ മാത്രമായി ചുരുക്കില്ലെന്നും എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ചുങ്കം ഏര്‍പ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് ലോകമാകെ വിപണികള്‍ അനിശ്ചിതാവസ്ഥയിലായി. അവസാന നിമിഷംവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാന്‍ വൈറ്റ്ഹൗസ് ജാഗ്രത പുലര്‍ത്തി.

സൂചനകളൊന്നും ലഭ്യമാകാത്തതോടെ ഊഹാപോഹങ്ങള്‍ പരന്നു. ഓഹരിവിപണികളില്‍ അനിശ്ചിതാവസ്ഥ പ്രതിഫലിച്ചു. അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍തന്നെ ചുങ്കപ്രഖ്യാപനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വിപണിയേയും ബാധിക്കുന്ന സാഹചര്യത്തെ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്.

50 ശതമാനം മുതല്‍ 10 ശതമാനം വരെ തിരിച്ചടിത്തീരുവയാണ് 185 ലോകരാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ചത്. തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്ബത്തിക ശക്തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. 50 ശതമാനം തിരിച്ചടിത്തീരുവ ചുമത്തപ്പെട്ട ലെസോതോ, സെന്റ് പിയറേ ആന്റ് മിക്വിലോണ്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍പില്‍. ഏഷ്യന്‍ രാജ്യമായ കംബോഡിയയ്ക്ക് 49 ശതമാനമാണ് തിരിച്ചടിത്തീരുവ.

ലാവോസ്, മഡഗാസ്‌കര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും തിരിച്ചടിത്തീരുവയില്‍ വലയും. ഇന്ത്യയ്ക്ക് 26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചപ്പോള്‍ അയല്‍രാജ്യങ്ങളായ ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഭൂകമ്ബത്തിന്റെ കെടുതിയില്‍ വലയുന്ന മ്യാന്‍മാറിന് 44 ശതമാനവും ആഭ്യന്തരയുദ്ധത്തില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് 44 ശതമാനവും തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ് തിരിച്ചടിത്തീരുവ.

സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിന് 17 ശതമാനവും ജപ്പാന് 24 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ആണ് തിരിച്ചടിത്തീരുവ. യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോല്‍പന്നവസ്ത്ര കയറ്റുമതി രംഗങ്ങളില്‍ ഇത് വലിയ പ്രതിഫലനം ഉണ്ടാക്കും.

യുഎസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്ബന്നമാകുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''വിദേശികള്‍ നമ്മുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. ജോലി അവസരങ്ങള്‍ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച്‌ കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചുചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യുഎസിന്റെ സുവര്‍ണനാളുകള്‍ തിരിച്ചുവരും.'' ട്രംപ് പ്രഖ്യാപിച്ചു.

''ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിതീരുവ ചുമത്തുന്നത്. എന്നാല്‍ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേല്‍ ചുമത്തുക. യൂറോപ്യന്‍ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാന്‍കാരെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു.

ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എന്നെ സന്ദര്‍ശിച്ചത്. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവര്‍ക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.'' ട്രംപ് പറഞ്ഞു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10 ശതമാനം തീരുവയും ഏര്‍പ്പെടുത്തി.

യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ രണ്ടിനകം ഇറക്കുമതി തീരുവ പിന്‍വലിച്ചില്ലെങ്കില്‍ പകരം തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്.

അമൃതം വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളില്‍ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ.

കമ്മീഷനില്‍ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്.

കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

3 വയസ്സു മുതല്‍ 6 വയസ്സുവരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമികമായ വൃത്തിയാക്കലുകള്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തിര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ വ്യക്തമാക്കി.
സാമ്ബിള്‍ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തില്‍ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കള്‍(അമൃതംപെടി) സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അധികാരികള്‍ നാളിതുവരെയായിട്ടും തുടർനടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച്‌ മിക്സ് ചെയ്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയില്‍ ഇരിക്കുന്നു. സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ മാറാലകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വൃത്തിയാക്കാതെ ഇരിക്കുന്നത് അനുവദനീയമല്ല. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തില്‍ നിന്നാണ് ധാന്യങ്ങള്‍ വാങ്ങുന്നത് എന്നും കൃത്യമായ ഗുണനിലവാരം കാണുന്നില്ലായെന്നത് മനസിലായി.

തുടർന്ന് ധാന്യങ്ങളുടെയും അമൃതംപൊടിയുടെയും സാമ്ബിളുകള്‍ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചു. സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതലയുളള കുടുംബശ്രീയുടെ അധികാരികളെ ഭക്ഷ്യ കമ്മീഷൻ അംഗമായ അഡ്വ.സബിദാ ബീഗം നേരിട്ട് വിളിച്ചിട്ടും പരിശോധന കഴിഞ്ഞിട്ടും ആരും തന്നെ സ്ഥാപനത്തില്‍ വന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയില്‍ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും ശുചിത്വവും നിർമ്മാണവും സംബന്ധിച്ച സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച്‌ സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ സ്ഥാപന നടത്തിപ്പുക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികള്‍ ഉണ്ടാകുമെന്നും ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, കൊല്ലം,ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ, തുടങ്ങിയ വിവിധ വകുപ്പ് ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന് ആശമാര്‍

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍. നാളെ മൂന്നു മണിക്കാണ് ചര്‍ച്ച.
 മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിക്കും എന്നു പറഞ്ഞതിവു പിന്നാലെയാണ് ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നു ആശമാര്‍ അറിയിച്ചു.

നിലവില്‍ ആശമാരുടെ സമരം 52 ദിവസം പിന്നിട്ടു. നാരാഹാരസമരം 14 ദിവസത്തിലേക്ക് കടന്നു. നിലവില്‍ മൂന്നാമത്തെ ചര്‍ച്ചയാണ് വരാനിരിക്കുന്നത്. ചര്‍ച്ച ഇനിയും വെറും ചര്‍ച്ചയായാല്‍ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നാല്‍ സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നും ആശമാര്‍ പറഞ്ഞിരുന്നു. നിരാഹാരസമരം, മുടി മുറിക്കല്‍ തുടങ്ങി സമരത്തിന്റെ വിവധ ഘട്ടങ്ങളിലൂടെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശമാര്‍.

ഖജനാവില്‍ പണമില്ലെന്നാണ് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് രണ്ടു വട്ട ചര്‍ച്ചയും അലസുകയായിരുന്നു. എന്നാല്‍ മറ്റു പലകാര്യങ്ങള്‍ക്കും സര്‍ക്കാറിന് പണമുണ്ടെന്നും ആശമാരുടെ കണ്ണീര്‍ മനപൂര്‍വം മറന്നു കളയുകയാണെന്നും ആശമാര്‍ പ്രതികരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ആശമാര്‍ മുടിമുറിച്ച്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

പുതിയ സാമ്ബത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കൂടും.

പുതിയ സാമ്ബത്തിക വർഷത്തിന് തുടക്കമായി. സാമ്ബത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്ബത്തിക വർഷത്തിന് തുടക്കമാകുന്നത്.

കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്ബളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

എന്തൊക്കെയാണ് മാറ്റങ്ങള്‍?

•മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
•കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം.
•ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്ബത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും.
•15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും.
•750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും.കാറുകളുടെ ഭാരത്തിന് അനുസരിച്ച്‌ നികുതികളില്‍ മാറ്റം വരും
•ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.
•വിവിധ കാര്‍ കമ്ബനികള്‍ ഇന്ന് മുതല്‍ 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
•24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും.
•ആധാറും പാൻ നമ്ബറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല.
•കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.
•ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും.
•സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്ബളം 5 ശതമാനം ഉയരും

മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം

ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്.

അതിന് വൈദ്യുതി ബോര്‍ഡിനെ പഴിപറഞ്ഞ് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായിരിക്കും.

ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായ ആന്റിലിയയിലെ വൈദ്യതി ബില്‍ കണ്ട് മുകേഷ് അംബാനിയുടെ നെഞ്ചിടിപ്പ് വര്‍ധിക്കാറുണ്ടോ? ഏതൊരു സാധാരണക്കാരനും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കൗതുകം ഉണ്ടാകും.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ വിപണി മൂല്യം
പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഈ ബഹുനില മന്ദിരത്തിലുള്ളത്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ളോര്‍, അമ്ബലം, ചുവരുകളില്‍ നിന്ന് മഞ്ഞ് പൊഴിയുന്ന സ്‌നോ റൂം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്. വീടിന്റെ വിവിധ നിലകളിലായി ഒമ്ബത് എലിവേറ്ററുകളുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എലിവേറ്ററുകളാണുള്ളത്.

ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയിലുള്ള വൈദ്യുതി ഉപകരണങ്ങളാണ് ആന്റിലിയയിലുള്ളത്. അതിനാല്‍ തന്നെ ഒരു സാധാരണക്കാരന് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ വൈദ്യുതി നിരക്കാണ് ഇവിടെ നിന്ന് ഇടാക്കുന്നത്.

ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് വലിയ വാര്‍ത്തയായിരുന്നു. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്‌ ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ (70 ലക്ഷത്തിലധികം രൂപ) വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ ബില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഏകദേശം 7,000 വീടുകളുടെ പ്രതിമാസ വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്.

ആറു വര്‍ഷമെടുത്താണ് ആന്റിലിയയുടെ നിര്‍മാണം പൂര്‍ത്തിയായത്. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്ബം വരെ ചെറുക്കാന്‍ ഈ വസതിക്കു ശേഷിയുണ്ട്. 2011-ലാണ് അംബാനി കുടുംബം ഇങ്ങോട്ടേക്ക് താമസം മാറിയത്. ഏകദേശം 600 സ്റ്റാഫ് അംഗങ്ങളാണ് ഇവിടെയുള്ളത്.