BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label International. Show all posts
Showing posts with label International. Show all posts

ഗാസയില്‍ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം; ആദ്യഘട്ട സമയവായ ചര്‍ച്ചകള്‍ ഈജിപ്‌തില്‍ പുരോഗമിക്കുന്നു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി.
ഈജിപ്ഷ്യൻ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച്‌ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല.

ഇസ്രായേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും നിർണായകമായ ചർച്ചകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍താനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.

തെക്കൻ ഇസ്രായേലില്‍ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകള്‍ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയില്‍ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.

പതിറ്റാണ്ടുകളായി ഹമാസിനെ പ്രത്യക്ഷമായി പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോള്‍ ട്രംപിനെ അനുകൂലിച്ച്‌ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെടുകയും 96 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നേപ്പാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം; ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നല്‍കി.

നിലവില്‍ നേപ്പാളില്‍ നിരോധനാജ്ഞയാണ്. ഇത് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. നാളെ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചു.
സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്‌, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിംഗിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

ഇന്ത്യയ്ക്ക് വമ്ബൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്ബൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക.
ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.

ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബസന്റിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ന്യൂഡല്‍ഹിക്കും വാഷിംഗ്ടണിനും തീർക്കാനുള്ളതേ ഉള്ളൂ എന്നും സ്‌കോട്ട് ബെസന്റ് പ്രതികരിച്ചു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെയും ബെസന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ആശങ്കയും ബെസന്റ് അറിയിച്ചു. ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ പ്രകടനാത്മകം എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കി.

ചര്‍ച്ചക്ക് പകരം മിസൈല്‍! യുക്രൈൻ തലസ്ഥാനത്ത് റഷ്യയുടെ അതിശക്ത വ്യോമാക്രമണം, 4 കുട്ടികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി ലോക രാജ്യങ്ങള്‍

തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച്‌ അമേരിക്ക.

ഡോണള്‍‍‍ഡ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ - യു എസ് ബന്ധം കൂടുതല്‍ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാല്‍ യുക്രൈനിലെ നാശനഷ്ടത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തില്‍ പീറ്റർ നവാറോ പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയർന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്ബത്തിക ഉപദേഷ്ടാവ് ആവർത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാല്‍ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന. അമേരിക്ക തീരുവ ഉയർത്തിയ സാഹചര്യം നേരിടാൻ കൂടുതല്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയർത്താനുള്ള വഴികള്‍ ഇന്ത്യ തേടുകയാണ്. ഇക്കാര്യം ജപ്പാൻ - ചൈന സന്ദർശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങുമായി നടത്തുന്ന ചർച്ചയില്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തമക്കുന്നതും ചർച്ചയാകും.

അതേസമയം മാർച്ച്‌ മാസത്തില്‍ പ്രസിഡന്‍റ് ഷി ജിൻ പിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് എഴുതിയിരുന്നു എന്ന വാർത്ത ചൈന ഇതിനിടെ സ്ഥിരീകരിച്ചു. വാർത്താ ഏജൻസിയായ ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇന്ന് ചൈന സ്ഥിരീകരിച്ചത്. അമേരിക്കൻ തീരുവയെ എതിർത്തുകൊണ്ടാണ് കത്ത് നല്‍കിയതെന്ന വാദം ചൈന അംഗീകരിച്ചിട്ടില്ല. പകരം ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തണം എന്ന് നിർദ്ദേശമാണ് കത്തില്‍ പ്രധാനമായും നിർദ്ദേശിച്ചിരുന്നതെന്നാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫയ്ഹോംഗ് വിശദീകരിച്ചത്. പരസ്പര വിശ്വാസം വളർത്തണം എന്നും ഷി നിർദ്ദേശിച്ചെന്നും ചൈനീസ് അംബാസഡർ വിവരിച്ചു. എന്നാല്‍ താരിഫ് അടക്കമുള്ള വിഷയങ്ങള്‍ കത്തിലില്ലായിരുന്നു എന്നാണ് ചൈനീസ് അംബാസഡർ നല്‍കുന്ന സന്ദേശം.

അതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മാത്രമല്ല പകരം തീരുവ ഏർപ്പെടുത്താൻ കാരണമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് വെളിപ്പെടുത്തിയിരുന്നു. മേയില്‍ യാഥാർത്ഥ്യമാകും എന്ന് കരുതിയ വ്യാപാര കരാർ ഇന്ത്യ ഇത്രയും നീട്ടിക്കൊണ്ടു പോയത് അധിക തീരുവ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചെന്നും സ്കോട്ട് ബെസെൻറ് വ്യക്തമാക്കി. ഇന്ത്യക്ക് മാത്രം പിഴ പ്രഖ്യാപിച്ചതില്‍ അമേരിക്കയിലും അമർഷം പ്രകടമാകുമ്ബോഴാണ് യുക്രൈൻ യുദ്ധം മോദി നടത്തുന്നു എന്ന ന്യായീകരണം നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കമെന്ന് വ്യക്തമാണ്. ഇതിനിടെ ഇന്ത്യയ്ക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തില്‍ പകരം തീരുവ പ്രഖ്യാപിച്ച്‌ തിരിച്ചടിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക, യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന വിചിത്ര വാദവുമായി ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ്

തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച്‌ അമേരിക്ക.

ഡോണള്‍‍‍ഡ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ - യു എസ് ബന്ധം കൂടുതല്‍ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാല്‍ യുക്രൈനിലെ നാശനഷ്ടത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തില്‍ പീറ്റർ നവാറോ പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയർന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്ബത്തിക ഉപദേഷ്ടാവ് ആവർത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാല്‍ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന. അമേരിക്ക തീരുവ ഉയർത്തിയ സാഹചര്യം നേരിടാൻ കൂടുതല്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയർത്താനുള്ള വഴികള്‍ ഇന്ത്യ തേടുകയാണ്. ഇക്കാര്യം ജപ്പാൻ - ചൈന സന്ദർശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങുമായി നടത്തുന്ന ചർച്ചയില്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തമക്കുന്നതും ചർച്ചയാകും.

അതേസമയം മാർച്ച്‌ മാസത്തില്‍ പ്രസിഡന്‍റ് ഷി ജിൻ പിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് എഴുതിയിരുന്നു എന്ന വാർത്ത ചൈന ഇതിനിടെ സ്ഥിരീകരിച്ചു. വാർത്താ ഏജൻസിയായ ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇന്ന് ചൈന സ്ഥിരീകരിച്ചത്. അമേരിക്കൻ തീരുവയെ എതിർത്തുകൊണ്ടാണ് കത്ത് നല്‍കിയതെന്ന വാദം ചൈന അംഗീകരിച്ചിട്ടില്ല. പകരം ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തണം എന്ന് നിർദ്ദേശമാണ് കത്തില്‍ പ്രധാനമായും നിർദ്ദേശിച്ചിരുന്നതെന്നാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫയ്ഹോംഗ് വിശദീകരിച്ചത്. പരസ്പര വിശ്വാസം വളർത്തണം എന്നും ഷി നിർദ്ദേശിച്ചെന്നും ചൈനീസ് അംബാസഡർ വിവരിച്ചു. എന്നാല്‍ താരിഫ് അടക്കമുള്ള വിഷയങ്ങള്‍ കത്തിലില്ലായിരുന്നു എന്നാണ് ചൈനീസ് അംബാസഡർ നല്‍കുന്ന സന്ദേശം.

അതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മാത്രമല്ല പകരം തീരുവ ഏർപ്പെടുത്താൻ കാരണമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് വെളിപ്പെടുത്തിയിരുന്നു. മേയില്‍ യാഥാർത്ഥ്യമാകും എന്ന് കരുതിയ വ്യാപാര കരാർ ഇന്ത്യ ഇത്രയും നീട്ടിക്കൊണ്ടു പോയത് അധിക തീരുവ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചെന്നും സ്കോട്ട് ബെസെൻറ് വ്യക്തമാക്കി. ഇന്ത്യക്ക് മാത്രം പിഴ പ്രഖ്യാപിച്ചതില്‍ അമേരിക്കയിലും അമർഷം പ്രകടമാകുമ്ബോഴാണ് യുക്രൈൻ യുദ്ധം മോദി നടത്തുന്നു എന്ന ന്യായീകരണം നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കമെന്ന് വ്യക്തമാണ്. ഇതിനിടെ ഇന്ത്യയ്ക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തില്‍ പകരം തീരുവ പ്രഖ്യാപിച്ച്‌ തിരിച്ചടിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.


തീരുവ യുദ്ധം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

അമേരിക്കയുമായി തുടരുന്ന തീരുവ തർക്കത്തില്‍ ഇന്ത്യ അടുത്തിടപാടുകള്‍ക്ക് തയ്യാറെടുക്കുകയാണ്. 25 ശതമാനം അധിക തീരുവ ആദ്യം പിൻവലിക്കണമെന്ന നിബന്ധനയാണ് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങള്‍ പൂർത്തിയാകുന്നതോടെ ചർച്ചകളുടെ ദിശയും നടപടികളും സംബന്ധിച്ച്‌ വിശദമായ വിലയിരുത്തല്‍ നടത്തുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തല്‍. അമേരിക്കൻ വ്യാപാര നയങ്ങളില്‍ വന്ന കടുത്ത നീക്കങ്ങള്‍ ഇരുരാജ്യങ്ങളുടെയും സാമ്ബത്തിക ബന്ധത്തെ നേരിട്ട് ബാധിക്കുകയാണ്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി രണ്ട് ദിവസത്തെ സന്ദർശനം ആരംഭിച്ചു. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്ക പ്രഖ്യാപിച്ച അധിക തീരുവ അടക്കമുള്ള പ്രധാന വിഷയങ്ങള്‍ ചർച്ചചെയ്യപ്പെടും. അതോടൊപ്പം, ജപ്പാനിലെ വ്യവസായികളുമായി മോദി പ്രത്യേക യോഗങ്ങളും നടത്തും. സന്ദർശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര-നിക്ഷേപ സാധ്യതകളാണ് പ്രധാനമായി ഉന്നയിക്കപ്പെടുക.

അടുത്ത ഘട്ടത്തില്‍ മോദി ചൈനയിലെ ഷാങ്ഹായി സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പോകുന്നത്. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നതുകൊണ്ട് ക്വാഡ് കൂട്ടായ്മയ്ക്ക് ബാധകമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും മോദി വ്യക്തമാക്കും. ഏഷ്യ-പസഫിക് മേഖലയിലെ സാമ്ബത്തികവും തന്ത്രപരവുമായ താല്‍പ്പര്യങ്ങള്‍ മുന്നില്‍കണ്ടാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തുന്നതെന്നതാണ് സർക്കാരിന്റെ സൂചന.

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ: റിപ്പോര്‍ട്ട്

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കി. സമഗ്ര സാമ്ബത്തിക, വ്യാപാര കരാർ എന്നറിയപ്പെടുന്ന ഈ കരാർ ജൂലൈ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടൻ സന്ദർശന വേളയില്‍ ഒപ്പുവെക്കും.
പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലിദ്വീപ് സന്ദർശനം ബുധനാഴ്ച ആരംഭിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കും.

നേരത്തെ മെയ് 6 ന് ഇരു രാജ്യങ്ങളും വ്യാപാര കരാറിനായുള്ള ചർച്ചകള്‍ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. 2030 ആകുമ്ബോഴേക്കും ഇരു സമ്ബദ്‌വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യാനും ബ്രിട്ടനില്‍ നിന്നുള്ള വിസ്കി, കാറുകള്‍ എന്നിവയുടെ ഇറക്കുമതി വിലകുറഞ്ഞതാക്കാനും വ്യാപാര കരാറിലേ നിർദേശങ്ങളിലുണ്ട്.

സാധനങ്ങള്‍, സേവനങ്ങള്‍, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. ഇരു രാജ്യങ്ങളും ഒപ്പുവെച്ച്‌ അംഗീകരിച്ചതിന് ശേഷമാണ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 ലെ 20.36 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2023-24 ല്‍ 21.34 ബില്യണ്‍ യുഎസ് ഡോളറായി വർദ്ധിച്ചിരുന്നു.

അമേരിക്കയിലേക്ക് പോകാൻ ഇനി ചിലവേറും; 'വിസ ഇന്റഗ്രിറ്റി ഫീസ്' പ്രഖ്യാപിച്ച്‌ യു.എസ്

യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ കുടിയേറ്റേതര വിസവിഭാഗങ്ങള്‍ക്കായി പുതിയൊരു ഫീസ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.

'വിസ ഇന്റഗ്രിറ്റി ഫീസ്' എന്ന പേരില്‍ അവതരിപ്പിച്ച ഈ പുതിയ ചാർജ്, വിദ്യാർത്ഥി വിസ, ടൂറിസ്റ്റ് വിസ, ജോലി വിസ തുടങ്ങിയവക്ക് ബാധകമായിരിക്കും. നിലവിലെ വിസ ചാർജുകള്‍ക്ക് പുറമേയാണ് ഈ ഫീസ് അടയ്ക്കേണ്ടതുണ്ടാവുക. യുഎസ് അധികൃതർ നല്‍കിയ വിവരമനുസരിച്ച്‌, രാജ്യത്തേക്ക് നിയമപരമായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും ഇമ്മിഗ്രേഷൻ സംവിധാനത്തെ ശക്തിപ്പെടുത്താനുമാണ് ഈ നടപടിയെന്ന് പറയുന്നു.

ഈ ഫീസ് വിസ അനുവദിക്കുന്ന ഘട്ടത്തില്‍ നിർബന്ധമായും അടയ്ക്കേണ്ടതാണ്. അപേക്ഷാ പ്രക്രിയയുടെ ഭാഗമായിട്ട് തന്നെ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ഇനി വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അധിക ധനബാധ്യതയാകും നേരിടേണ്ടി വരിക. ഇതുവരെ ഈ ഫീസിന്റെ കൃത്യമായ തുകയോ, വിവിധ വിസ വിഭാഗങ്ങളിലേക്ക് എത്രയായിരിക്കും ഈ ചാർജ് എന്നതോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കി ഈ നിരക്ക് കാലാനുസൃതമായി ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഫീസ് സംവിധാനം സംബന്ധിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. പലർക്കും ഇത് ഒരു തടസ്സമാകുമ്ബോള്‍, വിസയുടെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായകരമാകുമെന്ന് മറ്റുള്ളവർ വിലയിരുത്തുന്നു. വിദേശ വിദ്യാർത്ഥികളുടെയും തൊഴില്‍ അന്വേഷകരുടെയും എണ്ണത്തില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയും ചിലരെ ബാധിച്ചിരിക്കുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാട് വിദേശികളോടുള്ള സമീപനത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമോ എന്നതും ഇപ്പോള്‍ ചർച്ചാവിഷയമാണ്.

'ഇസ്രയേല്‍ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു'; വൻതോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതായി ഇറാൻ മാധ്യമങ്ങള്‍

ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങള്‍. 
അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വൻതോതില്‍ വിമാനങ്ങളെത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇത് ഇസ്രയേല്‍ വലിയ തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ആക്രമണശ്രമം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പും നല്‍കി. ഇറാനില്‍ പുരോഹിത നേതൃത്വം 'ഫത്‌വ' (മതപരമായ വിധി) പുറപ്പെടുവിച്ചതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അയത്തൊള്ള മകർറം ഷിറാസിയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചതെന്നും മെഹർ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, തങ്ങളുടെ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എൻ. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു.

ഇറാൻ്റെ പ്രധാന ആവശ്യങ്ങള്‍

12 ദിവസം നീണ്ടുനിന്ന സംഘർഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യു.എൻ. സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇറാനിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളതിൻ്റെ ഉത്തരവാദിത്വം ഈ രണ്ട് രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ക്രൂരവും നീചവുമായ കുറ്റകൃത്യം നടത്തിയതിൻ്റെ ഉത്തരവാദിത്വം ആക്രമിച്ചവർക്കാണെന്ന് യു.എൻ. സുരക്ഷാ കൗണ്‍സില്‍ നിലപാടെടുക്കണമെന്നും ക്രിമിനല്‍ നടപടിയെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കിയ സൈനിക തലവന്മാർക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും ഇറാൻ കത്തില്‍ ചൂണ്ടിക്കാട്ടി.

സംഘർഷവും നാശനഷ്ടങ്ങളും

12 ദിവസം നീണ്ടുനിന്ന സംഘർഷത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളായ നാറ്റൻസ്, ഫോർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളില്‍ വലിയ തകർച്ചയുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഈ സംഘർഷങ്ങളില്‍ 606 പേർ കൊല്ലപ്പെടുകയും 5332 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സംഘർഷത്തിൻ്റെ പശ്ചാത്തലം

ജൂണ്‍ 13-ന് ഇറാൻ്റെ സൈനിക താവളങ്ങളെയും ആണവ കേന്ദ്രങ്ങളെയും മറ്റ് സ്ഥലങ്ങളെയും ലക്ഷ്യമാക്കി ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതോടെയാണ് 12 ദിവസം നീണ്ടുനിന്ന ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. സംഘർഷത്തിനിടെയുണ്ടായ അമേരിക്കയുടെ ആക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇറാൻ്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ 29 പേർ കൊല്ലപ്പെടുകയും 3400-ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂണ്‍ 24-നാണ് ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തലിന് ധാരണയായത്.

ഇറാനെ ആക്രമിച്ച്‌ അമേരിക്ക; ആക്രമണം നടത്തിയത് മൂന്ന് ആണവ കേന്ദ്രങ്ങളില്‍

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേല്‍ സംഘർഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച്‌ യു എസ് രഹസ്യാന്വേഷണ മേധാവി തുള്‍സി ഗാബാർഡ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- 'സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ'ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്നാണ് റിപ്പോർട്ട്‌.

പാകിസ്താന് ഇന്ത്യയെ ഭയം: അമേരിക്കന്‍ സഹായം തേടി; സംഘര്‍ഷം ലഘൂകരിക്കണമെന്ന് മാര്‍ക്ക് റൂബിയോ

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടപെടലുമായി അമേരിക്ക.

സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്.
തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച്‌ നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

ജയശങ്കറുമായുള്ള കോളില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്ക് യുഎസിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. "ഇന്ത്യയും പാകിസ്ഥാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിച്ച്‌ സംഘർഷം ഒഴിവാക്കണം," എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ്, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം യു എസ് ശക്തിപ്പെടുത്തും," എന്നും വ്യക്തമാക്കി.

ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിലും റൂബിയോ ആക്രമണത്തെ പൂർണ്ണമായും തള്ളുകയും അപലപിക്കുകയും ചെയ്തു. ഇന്ത്യയുമായി ചേർന്ന് സമാധാനം നിലനിർത്താൻ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, നേരിട്ടുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. എന്നാല്‍, ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നായിരുന്നു ആരോപിച്ചത്. ഇന്ത്യയുടെ നടപടികളെ പ്രകോപനപരം എന്ന് വിമർശിച്ച്‌ അദ്ദേഹം നിഷ്പക്ഷ അന്വേഷണത്തിന് ആഹ്വാനം ചെയ്തു.
തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിർദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായുള്ള വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയില്‍ കൂടിയാണ് മാർക്ക് റൂബിയോയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ലൈൻ ഓഫ് കണ്‍ട്രോളില്‍ (എല്‍ ഒ സി) തുടർച്ചയായി വെടിവെപ്പ് തുടരുന്നതാണ് സംഘർഷ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്. പാക് ഇന്‍ഫർമേഷന്‍ വകുപ്പ് അത്തൗള്ള താരാർ, ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ സൈനിക നടത്തുമെന്ന വിവരം ലഭിച്ചതായും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

യു എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളിലേയും നേതാക്കളുമായും സംസാരിച്ച്‌ 'നീതിയും ഉത്തരവാദിത്തവും' ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു എൻ സെക്യൂരിറ്റി കൗണ്‍സില്‍, ആക്രമണത്തെ അപലപിച്ചെങ്കിലും, പാകിസ്ഥാന്റെയും ചൈനയുടെയും ഇടപെടലിനെ തുടർന്ന് പ്രസ്താവന മയപ്പെടുത്തി. ഏപ്രില്‍ 24-ന് യു എൻ വക്താവ് സ്റ്റെഫാൻ ദുജാറിക്, സ്ഥിതിഗതികള്‍ വഷളാകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യത്തില്‍ സൗദി അറേബ്യയും ഖത്തറും ആശങ്ക പ്രകടിപ്പിക്കുകയും തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. സംയമനം പാലിക്കാനും, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുമാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടണമെന്ന് ആവശ്യപ്പെട്ട സൗദി അറേബ്യ നല്ല അയല്‍പക്ക ബന്ധങ്ങള്‍ വളർത്തിയെടുക്കുന്നതിന്റെയും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം സൗദി എടുത്തുകാട്ടി. സംഘർഷങ്ങള്‍ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങള്‍ക്കും സൗദി അറേബ്യ പിന്തുണ അറിയിച്ചു.

സമാനമായ രീതിയില്‍ പരമാവധി സംയമനം പാലിക്കാനും ക്രിയാത്മകമായ സംഭാഷണങ്ങളില്‍ ഏർപ്പെടാനും ഖത്തർ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു. നയതന്ത്രത്തിലൂടെയുള്ള സമാധാനപരമായ സംഘർഷ പരിഹാരമാണ് മേഖലയിലും അതിനപ്പുറത്തും സ്ഥിരതയിലേക്കുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

നാളെ ഏപ്രില്‍ 22-ാം തീയതിയും 23 ബുധനാഴ്ചയും മൃതശരീരം സംസ്കരിക്കുന്ന ദിവസവും ദുഃഖാചരണം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്നേദിവസം രാജ്യത്തിൻ്റെ ത്രിവർണ പതാക താഴ്ത്തി കെട്ടുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് ഏപ്രില്‍ 21-ാം തീയതി ഈസ്റ്റർ കഴിഞ്ഞിട്ടുള്ള ആദ്യ തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുന്നത്. മരണം സ്ഥിരീകരിച്ച്‌ കഴിഞ്ഞ് നാല് മുതല്‍ ആറാം ദിവസമാകും മാർപാപ്പയുടെ മൃതശരീരം സംസ്കരിക്കുക. യൂറോപ്പ് ഇതരരാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം സംസ്കരിച്ചതിന് ശേഷം 18 ദിവസത്തിനുള്ളില്‍ കർദിനാല്‍മരുടെ കോണ്‍ക്ലേവ് കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുക.

ലോകമെങ്ങും ഗുഡ് ഫ്രൈഡേ, പക്ഷേ മലയാളിക്ക് ദുഃഖ വെളളി; പേരിലെ വ്യത്യാസത്തിന്റെ കാരണമറിയാം..

ക്രൂശിതനായ യേശുവിന്റെ സ്മരണയില്‍ ലോകമെമ്ബാടുമുള്ള ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്. 
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ പെസഹാ വ്യാഴവും കുരിശിലെ പീഢകളുടെ സ്മരണയില്‍ ദുഃഖ വെളളിയും ഉയർത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഈസ്റ്ററും ആചരിക്കുമ്ബോഴും പേരിലെ ചില വൈരുദ്ധ്യം എപ്പോഴും ചർച്ചകളില്‍ നിറയാറുണ്ട്.
ക്രൈസ്തവ രാജ്യങ്ങളിലെ Good Friday കേരളത്തില്‍ എത്തിയപ്പോള്‍ എങ്ങനെ ദുഃഖ വെളളിയായി എന്നതിലാണ് പ്രധാനമായും ചർച്ചകള്‍ ഉയരാറുള്ളത്. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്.

2000 വർഷങ്ങള്‍ക്ക് മുമ്ബ് യേശു ജീവൻ വെടിഞ്ഞ ആ വെള്ളിയാഴ്ച പിന്നീട് Good Friday എന്ന് അറിയപ്പെട്ട് തുടങ്ങി. എന്നാല്‍ യൂറോപ്യന്മാരുടെ ആ നല്ല വെള്ളി, കരയും കടലും കടന്ന് കേരളത്തിൻറെ മണ്ണിലും ചുവട് ഉറപ്പിച്ചപ്പോള്‍ ആ 'നല്ല വെള്ളി', 'ദുഃഖ വെള്ളി'ക്ക് വഴിമാറി. ഇതിന് പല കാരണങ്ങളാണ് നിരത്തപ്പെടുന്നത്. പ്രധാനമായും ഇംഗ്ലീഷും മലയാളവും തമ്മിലെ ഭാഷാപരമായ വ്യത്യാസങ്ങള്‍ തന്നെ.

തൻറെ വിശ്വാസികളുടെ രക്ഷയ്ക്ക് വേണ്ടി യേശു വരിച്ച കുരിശു മരണം നന്മയ്ക്ക് വേണ്ടിയാണെന്നും അതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്നും ഒരു വിഭാഗം കരുതുന്നു. എന്നാല്‍ God's Friday (ദൈവത്തിൻറെ ദിനം) എന്നായിരുന്നു ആദ്യ കാലത്ത് നല്ല വെള്ളിയെ വിളിച്ചിരുന്നത്. എന്നാല്‍ പിന്നീടിന് ഭാഷാഭേദം സംഭവിച്ച്‌ Good friday ആയതാണെന്ന് ചിലർ വാദിക്കുന്നു. അതേമസമയം Good Friday -യെ യൂറോപ്യൻ രാജ്യങ്ങളില്‍ തന്നെ Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റർ വെളളി) എന്നിങ്ങനെ വിവിധ പേരുകളിലായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളും Good Friday എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.

എന്നാല്‍, കേരളത്തിലെ ക്രൈസ്തവർക്കും ജർമ്മൻ ക്രിസ്ത്യനികള്‍ക്കും യേശുവിൻറെ ജീവൻ നഷ്ടമായ ആ വെള്ളിയാഴ്ച ദുഃഖ വെള്ളിയാണ് (Sorrowful Friday). യേശുവിൻറെ പീഢാ സഹനങ്ങള്‍ക്ക് ജർമ്മനി ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇതെന്ന് കരുതുന്നു. ഇന്നും തൻറെ വിശ്വാസികളുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ തന്നെ ത്യജിക്കാൻ തയ്യാറായ ആ മനുഷ്യപുത്രൻറെ ഓർമ്മ പുതുക്കാനായി എല്ലാ വർഷവും ഈ ദിവസം ക്രിസ്തുമത വിശ്വാസികള്‍ ആചരിക്കുന്നു.

പീലാത്തോസിൻറെ അരമനയിലെ വിചാരണ മുതല്‍ യേശുവിൻറെ മൃതദേഹം കല്ലറയില്‍ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ദിനത്തില്‍ ക്രിസ്തുമത വിശ്വാസികളുടെ പ്രാർത്ഥനകളിലും ആചാരങ്ങളിലും നിറയുന്നത്. പെസഹാ വ്യാഴത്തിലെ അന്ത്യ അത്താഴത്തിന് ശേഷം ഗാഗുല്‍ത്താ മലയിലാണ് യോശുവിനെ ക്രൂശിക്കുന്നത്. കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിർത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാർഥനാ ചടങ്ങുകള്‍ നടക്കും. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിൻറെവഴിയാണ് പ്രധാന ചടങ്ങ്.

യു.എസിനെ ആശ്രയിക്കുന്ന കമ്ബനികള്‍ തിരിച്ചടി നേരിടും

വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയില്‍ നിന്നായ ഇന്ത്യൻ കമ്ബനികളുടെ ഓഹരി കൈവശം വെച്ചിരിക്കുന്നവർ ശ്രദ്ധിക്കണം.

നിലവിലെ ഉല്‍പാദന ചെലവിനൊപ്പം 26 ശതമാനം തീരുവ കൂടി നല്‍കേണ്ടി വരുന്നതോടെ ഇത്തരം കമ്ബനികളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാകും.

പല കമ്ബനികളും ചെറിയ ലാഭമെടുത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവയാണ്. വില കൂട്ടുകയല്ലാതെ കമ്ബനികളുടെ മുന്നില്‍ മറ്റു വഴിയുണ്ടാവില്ല. കൂട്ടിയ വില ലാഭമായി കമ്ബനിയില്‍ എത്തുകയില്ല. കച്ചവടം കുറയാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകർ ഉള്‍പ്പെടെ ഇത്തര ഓഹരികള്‍ വിറ്റൊഴിയും. വില കൂപ്പുകുത്താനും സാധ്യതയുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഇത്തരം കമ്ബനികളില്‍നിന്ന് മാറിനില്‍ക്കുകയാകും ബുദ്ധി.

തീരുവ പ്രഖ്യാപനം തല്‍ക്കാലം യു.എസില്‍ പണപ്പെരുപ്പത്തിന് കാരണമാകും. യു.എസ് പൗരന്മാരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. അതും വെല്ലുവിളിയാണ്. വ്യാപാരയുദ്ധം പടരുന്ന ഘട്ടത്തില്‍ ആശുപത്രി, ടെലികോം, എഫ്.എം.സി.ജി തുടങ്ങി കയറ്റുമതിയെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ആശ്രയിച്ച്‌ കഴിയുന്ന കമ്ബനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുകയാകും ഉചിതം.

വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത്

ട്രംപിന്റെ വ്യാപാര യുദ്ധത്തില് അമേരിക്കയോട് തിരിച്ചടിച്ച്‌ ചൈനയും കാനഡയും. ചൈനയ്ക്ക് ആകെ 54 ശതമാനം നികുതിയാണ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഏര്പ്പെടുത്തിയത്.

ഇതിനു പകരമായി യു.എസില് നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്. ബുധനാഴ്ചയാണ് ചൈനയ്ക്ക് 34 ശതമാനം കൂടി നികുതി ഏര്പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 20 ശതമാനം നികുതിയും ചുമത്തിയിരുന്നു. ഇതോടെ ആകെ നികുതി 54 ശതമാനമായി.

ചൈനീസ് ഉല്പന്നങ്ങള് യു.എസില് വില്ക്കാന് കഴിയാത്ത രീതിയില് നികുതിഭാരം ചുമത്തുകയാണ് ട്രംപിന്റെ നീക്കം. എന്നാല് ഈ തീരുമാനത്തിന് മറുപടിയായി വെള്ളിയാഴ്ച ചൈനീസ് ധനമന്ത്രാലയം ഏപ്രില് 10 മുതല് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന യു.എസ് ഉല്പന്നങ്ങള്ക്ക് 34 ശതമാനം നികുതി ചുമത്തി. നേരത്തെ യു.എസിന് 15 ശതമാനം നികുതി ചൈന ചുമത്തിയിരുന്നു. പ്രകൃതി വാതകം, കല്ക്കരി എന്നിവയുടെ ഇറക്കുമതിക്കാണ് നികുതി ചുമത്തിയത്. അതോടൊപ്പം യു.എസിന് അപൂര്വ ധാതുക്കളായ

സമാരിയം, ഗാഡോലിനിയം, ടെര്ബിയം, ഡിസ്പ്രോസിയം, ല്യൂട്ടിയം, സ്കാന്ഡിയം, യിട്രിയം എന്നിവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്പ്പെടുത്തി. ഇലക്‌ട്രോണിക് ഉപകരണങ്ങള്, ന്യൂക്ലിയര് റിയാക്ടറുകള്, മെഡിക്കല് ഇമേജിങ് ഉപകരണങ്ങള്, കാന്തങ്ങള്, മൈക്രോവേവ് ഉപകരണങ്ങള് എന്നിവ നിര്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇന്നലെ മുതല് ഇവയുടെ കയറ്റുമതിയില് ചൈന നിയന്ത്രണം ഏര്പ്പെടുത്തി. ഇതോടൊപ്പം 16 യു.എസ് കമ്ബനികളെ ചൈന കയറ്റുമതി നിയന്ത്രിത പട്ടികയില് ഉള്പ്പെടുത്തി. ആയുധങ്ങള് കയറ്റുമതി ചെയ്യുന്നതിന് ഇതോടെ നിയന്ത്രണം വരും.

11 യു.എസ് കമ്ബനികളെ വിശ്വാസമില്ലാത്ത കമ്ബനികളുടെ പട്ടികയിലും ചൈന ഉള്പ്പെടുത്തി. തായ്വാന് ആയുധങ്ങളും ഡ്രോണും നല്കുന്ന കമ്ബനികളും ഇതില് ഉള്പ്പെടും.

യുഎസില് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്ക്ക് കാനഡ 25 % നികുതിയാണ് ചുമത്തുക. കനേഡിയന് പ്രധാനമന്ത്രി മാര്ക് കാര്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പത്തിലേറെ രാജ്യങ്ങള്ക്ക് പകരച്ചുങ്കം ഏര്പ്പെടുത്തിയിരുന്നു. എന്നാല് കാനഡയ്ക്കും മെക്സികോക്കും ബുധനാഴ്ച ചുങ്കം ഏര്പ്പെടുത്തിയിരുന്നില്ല. എന്നാല് ഈ രാജ്യങ്ങള്ക്ക് നേരത്തെ ചുങ്കം ഏര്പ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപിന്റെ നികുതി ചുമത്തല് ലോകത്തെ ആകമാനവും കാനഡയെയും ബാധിക്കുമെന്നാണ് കനേഡിയന് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കയുടെ നികുതി അനീതിയാണെന്നും അനാവശ്യമാണെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുള്ളപ്പോള് വാഹനങ്ങള്ക്ക് നികുതി ഏര്പ്പെടുത്തുന്നത് ഭൂഷണമല്ലെന്നും കാര്നെ പറഞ്ഞു.

അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി

വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം.

26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി.

ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം, ജപ്പാന്‍ 24 ശതമാനം എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയില്‍ നിര്‍മാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്ബന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുമ്ബ് എന്ന സന്ദര്‍ശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം ന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ തകര്‍ന്നടിയുന്നത് അവരുടെ വിപണികളാണ്. അമേരിക്കന്‍ വിപണി ഇടിഞ്ഞു താഴുമ്ബോള്‍ ലോക വിപണിയിലും അതിന്റെ പ്രതിഫലനമുണ്ട്. വിമോചന ദിനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ വിപണി ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. ഇത് എങ്ങനെ അമേരിക്കയെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടു ദിവസത്തിനകം ഉത്തരം കിട്ടും. മറ്റ് രാജ്യങ്ങളുടെ 'അന്യായ' വ്യാപാരത്തെ നിയന്ത്രിക്കാന്‍ പരസ്പരചുങ്കം ഏര്‍പ്പെടുത്തുന്നത് സഹായിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നും സാമ്ബത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അമേരിക്കയേയും പ്രതികൂലമായി സ്വാധീനിക്കും.

ട്രംപ് ആവിഷ്‌കരിച്ച ചുങ്കപ്പട്ടികയുടെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പരസ്പര നികുതി ഏര്‍പ്പെടുത്തുന്ന 'പ്രതികാര നടപടി' ഗണ്യമായ വ്യാപാര കമ്മിയുള്ള 10--15 രാജ്യങ്ങളില്‍ മാത്രമായി ചുരുക്കില്ലെന്നും എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ചുങ്കം ഏര്‍പ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് ലോകമാകെ വിപണികള്‍ അനിശ്ചിതാവസ്ഥയിലായി. അവസാന നിമിഷംവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാന്‍ വൈറ്റ്ഹൗസ് ജാഗ്രത പുലര്‍ത്തി.

സൂചനകളൊന്നും ലഭ്യമാകാത്തതോടെ ഊഹാപോഹങ്ങള്‍ പരന്നു. ഓഹരിവിപണികളില്‍ അനിശ്ചിതാവസ്ഥ പ്രതിഫലിച്ചു. അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍തന്നെ ചുങ്കപ്രഖ്യാപനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വിപണിയേയും ബാധിക്കുന്ന സാഹചര്യത്തെ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്.

50 ശതമാനം മുതല്‍ 10 ശതമാനം വരെ തിരിച്ചടിത്തീരുവയാണ് 185 ലോകരാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ചത്. തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്ബത്തിക ശക്തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. 50 ശതമാനം തിരിച്ചടിത്തീരുവ ചുമത്തപ്പെട്ട ലെസോതോ, സെന്റ് പിയറേ ആന്റ് മിക്വിലോണ്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍പില്‍. ഏഷ്യന്‍ രാജ്യമായ കംബോഡിയയ്ക്ക് 49 ശതമാനമാണ് തിരിച്ചടിത്തീരുവ.

ലാവോസ്, മഡഗാസ്‌കര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും തിരിച്ചടിത്തീരുവയില്‍ വലയും. ഇന്ത്യയ്ക്ക് 26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചപ്പോള്‍ അയല്‍രാജ്യങ്ങളായ ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഭൂകമ്ബത്തിന്റെ കെടുതിയില്‍ വലയുന്ന മ്യാന്‍മാറിന് 44 ശതമാനവും ആഭ്യന്തരയുദ്ധത്തില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് 44 ശതമാനവും തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ് തിരിച്ചടിത്തീരുവ.

സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിന് 17 ശതമാനവും ജപ്പാന് 24 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ആണ് തിരിച്ചടിത്തീരുവ. യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോല്‍പന്നവസ്ത്ര കയറ്റുമതി രംഗങ്ങളില്‍ ഇത് വലിയ പ്രതിഫലനം ഉണ്ടാക്കും.

യുഎസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്ബന്നമാകുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''വിദേശികള്‍ നമ്മുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. ജോലി അവസരങ്ങള്‍ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച്‌ കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചുചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യുഎസിന്റെ സുവര്‍ണനാളുകള്‍ തിരിച്ചുവരും.'' ട്രംപ് പ്രഖ്യാപിച്ചു.

''ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിതീരുവ ചുമത്തുന്നത്. എന്നാല്‍ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേല്‍ ചുമത്തുക. യൂറോപ്യന്‍ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാന്‍കാരെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു.

ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എന്നെ സന്ദര്‍ശിച്ചത്. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവര്‍ക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.'' ട്രംപ് പറഞ്ഞു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10 ശതമാനം തീരുവയും ഏര്‍പ്പെടുത്തി.

യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ രണ്ടിനകം ഇറക്കുമതി തീരുവ പിന്‍വലിച്ചില്ലെങ്കില്‍ പകരം തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്.

ഡ്രാഗണിന്‍റെ അടുത്ത സ്റ്റോപ്പ് ഭൂമി, പക്ഷേ സുനിത വില്യംസ് നേരെ വീട്ടിലേക്കല്ല; ആദ്യം പോവുക ആശുപത്രിയിലേക്ക്

നീണ്ട 9 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം നാസയുടെ സുനിത വില്യംസും ബുച്ച്‌ ബുല്‍മോറും ഭൂമിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി.

ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യം ഇന്ന് രാവിലെയൊണ് ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) നിന്ന് അണ്‍ഡോക്ക് ചെയ്തത്. സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോവും സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയിലേക്ക് മടക്കയാത്രയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്താലുടന്‍ ഈ നാല്‍വര്‍ സംഘത്തെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ശേഷമാകും അവരവരുടെ വീട്ടിലേക്കുള്ള മടക്കം.

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ തിരികെ ഭൂമിയിലെത്തിക്കുന്ന ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഡ്രാഗണ്‍ പേടകം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആണ് ലാന്‍ഡ് ചെയ്യുക. ഇതിന് ശേഷം ക്യാപ്‌സൂള്‍ നാസയും സ്പേസ് എക്സും ചേര്‍ന്ന് കരയ്ക്കെത്തിക്കും. ലോ-ഗ്രാവിറ്റിയില്‍ നിന്നാണ് ബഹിരാകാശ യാത്രികരുടെ വരവ് എന്നതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തിച്ച്‌ പോസ്റ്റ്-ഫ്ലൈറ്റ് വൈദ്യപരിശോധനയ്ക്ക് നാസ ആദ്യം വിധേയമാക്കും. നാല് സഞ്ചാരികള്‍ക്കും ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നാസയുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നല്‍കും.
ബഹിരാകാശ യാത്രയ്ക്ക് മുമ്ബുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിനായി ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ബഹിരാകാശ യാത്രയ്ക്ക് ശേഷവും ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ വിശദ പരിശോധനയും റീഹാബിലിറ്റേഷനും. ഇതിന്‍റെ ഭാഗമായി ശാരീരിക പരിശോധനകള്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പോസ്റ്റ്-ഫ്ലൈറ്റ് മെഡിക്കല്‍ ടെസ്റ്റുകളും അവലോകനങ്ങളും സ്പേസ് മെഡിസിനില്‍ പരിചയസമ്ബന്നരായ നാസയുടെ മെഡിക്കല്‍ സംഘം നടത്തും. ഒരു ഫ്ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും, ഫിസിയോതെറാപ്പിസ്റ്റും ചേര്‍ന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം നാസ ശാസ്ത്രീയമായി തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്.

ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പാക്കാനായി മാത്രമല്ല, ഭാവി പര്യവേഷണങ്ങള്‍ക്ക് മുമ്ബ് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികളെ കുറിച്ച്‌ അറിയാന്‍ കൂടിയാണ് നാസ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കി, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട ശേഷമേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് പോകും മുമ്ബുള്ള കഠിന പരിശീലനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനും.